News Beyond Headlines

29 Monday
December

അഭിപ്രായസ്വാതന്ത്ര്യം തടയാൻ രാജ്യദ്രോഹനിയമം ; ജസ്റ്റിസ് ലോകുർ

ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം തടയാൻ സർക്കാർ രാജ്യദ്രോഹനിയമം ഉപയോഗപ്പെടുത്തുകയാണെന്നു കുറ്റപ്പെടുത്തി സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി. ലോകുർ. അഭിപ്രായ സ്വാതന്ത്ര്യവും നീതിനിർവഹണ സംവിധാനവും എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ ആണ് ജസ്റ്റിസ് ലോകുർ സർക്കാരിനെ നിശിതമായി വിമർശിച്ചത്. ഈ വർഷം മാത്രം ഇത്തരത്തിലുള്ള 70 കേസുകൾ ഉണ്ടായി. വെന്റിലേറ്റർ ക്ഷാമം ഉൾപ്പെടെ കോവിഡ് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ വ്യാജവാർത്തയെന്ന പേരിൽ കേസെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനകൾ തെറ്റായി വിലയിരുത്തപ്പെട്ടെന്നും ഡോ.കഫീൽ ഖാന്റെ പ്രസംഗം അദ്ദേഹത്തിനെതിരെ ദേശസുരക്ഷാ നിയമം പ്രയോഗിക്കാനായി ദുർവ്യാഖ്യാനം ചെയ്തതാണെന്നും ജസ്റ്റിസ് ലോകുർ പറഞ്ഞു. ഇതിനിടെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഒപ്പം വടക്കുകിഴക്കന്‍ ഡല്‍ഹികലാപവുമായി ബന്ധപ്പെട്ട്   പൊലീസ്‌ പേരുൾപ്പെടുത്തിയ രണ്ടുപേരെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഡോക്യുമെന്ററി നിർമാതാക്കളായ രാഹുൽ റോയ്‌, സാബ ദിവാൻ എന്നിവരെയാണ് തിങ്കളാഴ്‌ച വിളിപ്പിച്ചത്. യെച്ചൂരിക്കും മറ്റുമെതിരായി കേസെടുത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വക്താവ് വിശദീകരണം ഇറക്കിയതിനു തൊട്ടുപിന്നലെയാണിത്. മൊഴിയുടെ അടിസ്ഥാനത്തിൽമാത്രം നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ്‌ ഭാഷ്യം. കലാപവുമായി ബന്ധപ്പെടുത്തി ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ 11 മണിക്കൂർ ചോദ്യംചെയ്യലിനുശേഷം ഞായറാഴ്‌ച രാത്രി അറസ്റ്റുചെയ്തു. തിങ്കളാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ ജില്ലാകോടതിയില്‍ ഹാജരാക്കിയ പൊലീസ്‌ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെല്ലാണ്‌ യുഎപിഎ ചുമത്തി ഖാലിദിനെ അറസ്റ്റ്‌ ചെയ്‌തത്‌. ജനുവരി എട്ടിന്‌ ഷഹീൻബാഗിൽവച്ച്‌ എഎപി എംഎൽഎയായിരുന്ന താഹിർ ഹുസൈനെയും ‘യുണൈറ്റഡ്‌ എഗെയ്‌ൻസ്റ്റ്‌ ഹേറ്റ്‌’ എന്ന സംഘടനയുടെ സഹസ്ഥാപകനായ ഖാലിദ്‌ സെയ്‌ഫിയെയും ഉമർ ഖാലിദ്‌ കണ്ടെന്നും ട്രംപ്‌ ഇന്ത്യയിൽ വരുന്ന സമയത്ത്‌ ചില വലിയ കാര്യങ്ങൾക്കായി തയ്യാറായിക്കൊള്ളാൻ പറഞ്ഞെന്നുമാണ്‌ ഡൽഹി പൊലീസ്‌ അവകാശവാദം. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കലാപത്തിന്‌ പ്രേരിപ്പിച്ചെന്ന കുറ്റത്തിന്‌ ഏപ്രിലിൽ യുഎപിഎ പ്രകാരം മറ്റൊരു കേസും ഉമറിനെതിരെ എടുത്തിരുന്നു. ഈ മാസം ആദ്യം ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലുമുണ്ടായി. ഉമറിനെ ദീർഘമായ ചോദ്യംചെയ്യലിന്‌ വിധേയമാക്കേണ്ടതുണ്ടെന്ന്‌ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ അമിത്‌ പ്രസാദ്‌ കോടതിയിൽ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....