News Beyond Headlines

06 Wednesday
May

പ്രതിപക്ഷം പ്രതിരോധത്തിലേക്ക്,സര്‍ക്കാര്‍ നിയമ നടപടിയിലേക്ക്

തിരഞ്ഞെടുപ്പ് ആയുധമായി സ്വര്‍ണകടത്തും, ഖുറാന്‍ വിവാദവും ഉപയോഗിക്കാനുള്ള യു ഡി എഫ് തീരുമാനത്തിന് മറുപടിയായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളില്‍ നിയമനടപടികള്‍ തുടങ്ങുന്നു. പാലാരിവട്ടം കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആരംഭിക്കുന്നത്. കോടതിയിലും ന്‍ വിവിധ അന്വേഷണ ഏന്‍ജസികളുടെ കയ്യിലുള്ളതുമാതി കേസുകളില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് സി പി എം , സി പി ഐ രാഷ്ട്രീയ തീരുമാനം ഉണ്ടായിരിക്കുന്നത്. മുന്‍ സര്‍ക്കാരിലെ മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാര്‍ക്കെതിരായ ഗുരുതരമായ അഴിമതിക്കേസാണുള്ളത്. ഇവയെല്ലാം അന്വേഷണത്തിന്റെ വിവിധ ഘട്ടത്തിലാണിേപ്പോള്‍. ഉമ്മന്‍ചാണ്ടി പ്രതിയായ പാറ്റൂര്‍ ഫ്ളാറ്റ് കേസ് മുതല്‍ പാലാരിവട്ടം അഴിമതിവരെ ഇതിലുള്‍പ്പെടും. അനധികൃത സ്വത്ത് സമ്പാദനത്തില്‍ മൂന്ന് മുന്‍ മന്ത്രിമാര്‍ക്കെതിരെയാണ് കേസ്. സോളാര്‍ അഴിമതി, പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണം, കടകംപള്ളി ഭൂമി തട്ടിപ്പ് എന്നിവയിലാണ് ഉമ്മന്‍ചാണ്ടി ആരോപണ വിധേയനായത്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ട ടൈറ്റാനിയം അഴിമതിക്കേസിലും ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയിലുണ്ട്. പാലാരിവട്ടം അഴിമതിയില്‍ മുഖ്യ പ്രതിയായ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായമന്ത്രിയായിരുന്ന കാലത്ത് അരങ്ങേറിയ ടൈറ്റാനിയം അഴിമതി കേസിലും പ്രതിയാണ്. കെ ബാബുവിനെതിരെ ബാര്‍ കോഴ അഴിമതിക്ക് പുറമെ അവിഹിത സ്വത്ത് സമ്പാദന കേസുമുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഈ കേസ് വിചാരണയിലാണ്. പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ എറണാകുളം ഐടി പാര്‍ക്കിന് നെല്‍വയല്‍ ഭൂമി അനുവദിച്ചതിലാണ് അന്വേഷണം നേരിടുന്നത്. ഇതിന്റെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എഡിജിപിയുടെ പരിഗണനയിലാണ്. റവന്യൂഭൂമി പതിച്ചുകൊടുത്തതു സംബന്ധിച്ചും അടൂര്‍ പ്രകാശ് അന്വേഷണം നേരിടുന്നുണ്ട്. വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ ഭൂമി കൈയേറിയ പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണ കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തുടര്‍നടപടി അവസാനിപ്പിച്ചത്. അതുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉടന്‍ നീക്കം ഉണ്ടാവില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം ഒരു കാരണമാണ്. മറ്റൊന്ന് , സര്‍ക്കാരിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കടുത്ത വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു എന്നതാണ് . ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് വന്നാല്‍ അത് ആയുധമാക്കി മറ്റുള്ളവര്‍ രക്ഷപെടും എന്നതും, ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ മാധ്യമങ്ങളില്‍ ഒരുവിഭാഗം രംഗത്ത് ഇറങ്ങും എന്നതും കാരണമാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....