പേരുമാറ്റി അഭിജിത്ത് , അടിതെറ്റി കോണ്‍ഗ്രസ്
കൊവിഡ് ടെസ്റ്റു നടത്തുമ്പോള്‍ മീഡിയായ്ക്ക് മുന്നില്‍ നിന്ന് രക്ഷപെടാന്‍ കുട്ടി നേതാവ് നടത്തിയ ചെറിയ കളിയില്‍ അടി തെറ്റി നില്‍ക്കുകയാണ് സൈബര്‍ ലോകത്ത് ് കോണ്‍ഗ്രസ്.
മന്ത്രിമാര്‍ മുതല്‍ മുതിര്‍ന്ന സി പി എം നേതാക്കള്‍ വരെ പ്രശ്‌നത്തിലെ രാഷ്ട്രീയ സദാചാജ്ഞില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തു വന്നതോടെ രാവിലെ മുതല്‍ നിശബ്ദമാണ് കോണ്‍ഗ്രസ് നേതാക്കളും. ബിജെപി നേതാക്കളും.
സി പി എം കോട്ടയം ജില്ലാ സെക്രട്ടറി പ്രശ്‌നത്തിനെ അവതരിപ്പിച്ചിരിക്കുന്നത് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റിന്റെ പ്രവര്‍ത്തിയുമായി താരതമ്യം ചെയ്താണ്.
ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു
ഇന്ന് രണ്ട് വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പട്ടു , രണ്ട് ചെറുപ്പക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ . ഇത് എത്രത്തോളം പേരിലേക്ക് അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ എത്തിയിട്ടുണ്ട് എന്ന് അറിയില്ല.
പക്ഷെ ഒന്ന് ഉറപ്പിച്ചു പറയാം ഇതാണ് കേരളം ചര്‍ച്ച ചെയ്യണ്ട വാര്‍ത്ത , ഇതിന്റെ നന്മ തിന്‍മകള്‍ നമ്മുടെ സമൂഹം കൃത്യമായി വിലയിരുത്തണം. കാരണം ഇത് വ്യക്തികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അല്ല എന്നുള്ളതുകൊണ്ട് അതിന്റെ ഗൗരവത്തില്‍ സമൂഹം കാണണം
അതില്‍ തിരിത്തപ്പെടേണ്ട തെറ്റുകള്‍ കണ്ടത്തുകയാണങ്കില്‍ അത് തിരുത്തണം എന്ന് രാഷ്ട്രീയ ഭേദമന്യേ പറഞ്ഞു കൊടുക്കണം. ഇന്നല്ലങ്കില്‍ നാളെ കേരളത്തിലെ പൊതു സമൂഹത്തില്‍ തങ്ങളുടെ നേതൃത്വ പരമായ ഇടപെടല്‍ നടത്തേണ്ടവരാണ് ഇന്നത്തെ യുവ തലമുറ.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഒന്ന് കേട്ടത്. കളളപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതായിട്ടായിരുന്നു ആരോപണം. കെഎസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ അഡ്രസിലും എം കെ അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയത്.
അങ്ങനെ ചെയ്തു എന്ന് അദ്ദേഹം തന്നെ ഒരു ചാനലില്‍ പറയുന്നതും കേട്ടു. അതിനെ ന്യായീകരിക്കാന്‍ വേണ്ടി
താന്‍ പരിശോധന നടത്തിയെന്നും പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെയാണ് താന്‍ ക്വറന്റൈന്‍ ഇരിക്കുന്നതെന്നുമാണ് അഭിജിത്ത് വിശദീകരിച്ചത്.എന്നാല്‍ വ്യാജ പേര് നല്‍കിയതിനെ കുറിച്ച് അഭിജിത് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. നിരവധി പേരുമായി അഭിജിത്ത് സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. എന്നിട്ടും തനിക്ക് രോഗം സ്ഥിരീകരിച്ചതായി അഭിജിത്ത് മാധ്യമങ്ങള്‍ വഴിയോ ഫേസ്ബുക്ക് വഴിയോ അറിയിച്ചിരുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി അവതാരകന്‍ സംസാരിക്കുന്നുണ്ടായിരുന്നു.
ഒരു വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു വീഴ്ച്ചയാണ് കെ എസ് യു നേതാവില്‍ നിന്ന് വന്നിരിക്കുന്നത്. തന്നെ വിശ്വസിക്കുന്ന സമൂഹത്തിനോട് കള്ളം പറഞ്ഞിട്ട് എന്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയാലും അത് ഗുണകരമായ ഒരു രാഷ്ട്രീയ വളര്‍ച്ച ആവില്ല. നാടിനും ഗുണമാവില്ല.
ഇദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല , സ്വന്തം നേതാക്കള്‍ കാട്ടുന്ന വഴിയേ ആണല്ലോ അണികള്‍ സഞ്ചരിക്കുക. സംസ്ഥാനത്തിന് ഗുണകരമാവുന്ന ഏതു പദ്ധതിയെയും കള്ളം പറഞ്ഞ് തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുയായിയില്‍ നിന്ന് ഇതിലധികം കേരളം പ്രതീക്ഷിക്കണ്ട എന്നറിയാം.
ഇന്ന് അതുപോലെ വായിച്ച മറ്റൊരു വാര്‍ത്തയാണ് കോട്ടയം ചെങ്ങളത്തുനിന്നും കൊവിഡ് ബാധിച്ച ഒരു കുടുബത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അജയ് യെ കുറിച്ചുള്ള വാര്‍ത്ത.
കെ ആര്‍ അജയ് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റാണ്. ചെങ്ങളത്ത് ക്വാറന്റൈനില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ യുവാവിനും ഭാര്യയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും സഹായമെത്തിച്ചതാണ് വാര്‍ത്തയുടെ സാരാംശം.
യുവാവിന്റെ അമ്മയ്ക്ക് കൊവിഡ് ബാധിച്ചതോടെ ക്വാന്റൈനില്‍ കഴിയുകയായിരുന്നു ആ കുടുംബം. പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ ഭയംമൂലം പലരും തയാറായില്ല. ഇവര്‍ ക്വാറന്റൈനിലായ സമയം മുതല്‍ വിവരങ്ങള്‍ തിരക്കി സഹായം എത്തിച്ചിരുന്ന ചെങ്ങളം ബാങ്ക് പ്രസിഡന്റ് എം എം കമലാസനനോട് വീട്ടുകാര്‍ തങ്ങളുടെ പ്രയാസം അറിയിച്ചു.
അദ്ദേഹമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറിയിച്ചത്. വിവരം അറിഞ്ഞ ഉടന്‍ അജയ് ഡിവൈഎഫ്‌ഐ യുടെ ആംബുലന്‍സുമായി എത്തിച്ചേരുകായിരുന്നു. കുട്ടികളെ എടുക്കാന്‍ ആരും തയാറാവാതെ വന്നപ്പോള്‍ പി പി ഇ കിറ്റ് ധരിച്ച് ഒരു കുട്ടിയെ അദ്ദേഹം എടുത്തു. രണ്ടാമത്തെ കുട്ടിയെ അവരുടെ അമ്മയും എടുത്തു. ജില്ലാ ആശുപത്രിയില്‍ ഇവരെ എത്തിച്ച്, ടെസ്റ്റ് നടത്തിയ ശേഷമാണ് ആ ചെറുപ്പക്കാരന്‍ മടങ്ങിയത്.
മലയാളിക്ക് പരിചിതമായ രണ്ട് രാഷ്ട്രീയ ആശയങ്ങളുടെ യുവതലമുറയാണ് രണ്ട് വാര്‍ത്തകളിലായി ഉള്ളത്. എങ്ങനെയാണ് ഈ പ്രസ്ഥാനങ്ങളും കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നത് , അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എന്നതിന് ഇതില്‍ പരം ഒരു തെളിവ് ആവശ്യമുണ്ടോ . നമ്മള്‍ക്ക് മൈക്കിനുമുന്നില്‍ എത്രവേണമെങ്കിലും ചര്‍ച്ച ചെയ്യാം. പക്ഷെ പറയുന്ന കാര്യങ്ങള്‍ സത്യസന്ധതയോടെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുമ്പോഴാണ് ഒരു പ്രസ്ഥാനം ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുന്നത്.
അതുകൊണ്ടാണ് കള്ളങ്ങള്‍ പടച്ചുവിട്ട് എത്രകല്ലെറിഞ്ഞാലും സി പി എമ്മിനെ തളര്‍ത്താന്‍ സാധിക്കാത്തത്. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അവരുടെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത് എന്ന് അവര്‍ക്കറിയാം. അവര്‍ക്ക് കൈ താങ്ങാവാന്‍ എന്നും ഈ പ്രസ്ഥാനം ഉണ്ടാകും. അതാണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഈ പ്രസ്ഥാനം അവര്‍ക്ക് തെളിയിച്ചു കൊടുക്കുന്നത്.
മന്ത്രി എം എ്ം മണി ആവട്ടെ , തന്നെ ട്രോളിയിട്ടുള്ള കെ എസ് യു നേതാവിനെ നന്നായി ഒന്ന് കുടഞ്ഞാണ് വിട്ടിരിക്കുന്നത്.
ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും;കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും ' - എംഎം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു. Kovid Spreading Union എന്ന ഹാഷ് ടാഗോടെ ആയിരുന്നു മന്ത്രിയുടെ പരിഹാസം.
നേരത്തെ കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നല്‍കിയതെന്നു കാണിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്.
വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ.എം. അഭിജിത്ത് രംഗത്തെത്തി. സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്‍കിയതെന്നും ക്ലറിക്കല്‍ മിസ്റ്റേക്ക് ആകുമെന്നും അഭിജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.