ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടപ്പാക്കുന്ന അട്ടിമറിക്ക് കോണ്‍ഗ്രസും കൂട്ടു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ആര്‍.എസ്.എസും കോണ്‍ഗ്രസും ഒന്നിച്ചാണ് പരാതി നല്‍കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും അനില്‍ അക്കരയും പരാതികള്‍ നല്‍കിയ ഉടന്‍ നടപടി ഉണ്ടായി. എന്നാല്‍ ടൈറ്റാനിയം കേസില്‍ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കില്‍ എന്തുകൊണ്ട് വി മുരളീധരനും അനില്‍ നമ്പ്യാര്‍ക്കുമെതിരെ നടപടി ഉണ്ടായില്ലെന്നും റഹിം ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇടതു പക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുകയാണ്. സ്വര്‍ണ്ണകടത്തു പണം രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചെന്ന് എന്‍.ഐ.എ പറയുന്നു. എന്നാല്‍ അന്വേഷണം ആ വഴിക്ക് നടക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസും ലീഗും പിന്തുണ നല്‍കുകയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയെ കളങ്കപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ശരിയല്ലെന്നും റഹീം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തിയട്ടില്ല. ഫയല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ഒരു ഉദ്യോഗസ്ഥന്‍ പോയി വാങ്ങുകയുമാണ് ചെയ്തത്. ഇതിനെയാണ് വിജിലന്‍സ് റെയ്ഡായി വ്യഖ്യാനിക്കുന്നത്. കെ എസ് യു നേതാവ് അഭിജിത് കൊവിഡ് ടെസ്റ്റിന് ആള്‍മാറാട്ടം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റീനില്‍ പോകാതിരിക്കാനാണ്. മാധ്യമങ്ങള്‍ അഭിജിത്തിനോട് പൊറുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. വ്യാജ പേരില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. ഒ ചാണ്ടി, സി തല എന്ന പേരിലോ ആരെങ്കിലും പരിശോധന നടത്തിയോയെന്ന് നോക്കണം. വെഞ്ഞാറമൂട് കൊലപാതക കേസില്‍ പ്രതികളെ ഡി സി സി സംരക്ഷിക്കുന്നു. ഇവര്‍ക്ക് നിയമ സഹായവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ടെന്നും റഹീം ആരോപിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ട്. നഷ്ട പരിഹാരം അദ്ദേഹത്തില്‍ നിന്നു കൂടി ഈടാക്കണം. ഒക്ടോബര്‍ അഞ്ചിന് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....