News Beyond Headlines

03 Saturday
January

അടുത്ത ആഴ് ച്ച വരുമോ ചിന്നമ്മ

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയുടെ വരവിന് ് കാത്തിരിക്കുകയാണ് തമിഴകം. 'ചിന്നമ്മ'യുടെ മടങ്ങിവരവു വാര്‍ത്തകള്‍ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു. 2021ല്‍ മേയില്‍ തമിഴ്‌നാട വീണ്ടും പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനാല്‍ ശശികലയുടെ വരവിനു പ്രധാന്യം ഏറെയാണ്. ശശികലയുടെ ശിക്ഷാകാലാവധി ജനുവരി 27 നാണ് അവസാനിക്കുക. 10 കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും. എന്നാല്‍ നല്ല നടപ്പിന്റെ പേരില്‍ ശശികലയെ ഈ മാസം അവസാനത്തോടെ മോചിപ്പിക്കാമെന്ന് അഭിഭാഷകന്‍ പറയുന്നു. പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അര്‍ഹതയുണ്ട്. ഇതേ കേസില്‍ 1997ലും 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോള്‍ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുന്‍പ് ജയില്‍ മോചിതയാകാമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കര്‍ണാടക ജയില്‍ വകുപ്പ് പരിഗണിക്കണമെന്നു മാത്രം. ശശികല ജയിലിലായതോടെ ഒരിക്കല്‍ ശശികലയ്ക്കു മുമ്പില്‍ വണങ്ങി നിന്നിരുന്ന എടപ്പാടി പളനിസ്വാമി, ശശികല ജയിലില്‍ പോയതിനു പിന്നാലെ അവരെയും അനുയായികളെയും തള്ളിപ്പറഞ്ഞിരുന്നു. ജയലളിതയുടെ മരണ സമയത്ത് ആക്ടിങ് മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വം, ശശികലയ്‌ക്കെതിരെ കലാപമുയര്‍ത്തി. പളനിസ്വാമിയുമായി കൈകോര്‍ത്ത് ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. നിലവില്‍ സഹോദരീ പുത്രന്‍ ടി.ടി.വി.ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ (എഎംഎംകെ) പ്രസിഡന്റാണ് ശശികല. ടി.ടി.വി. ദിനകരനാണ് ജനറല്‍ സെക്രട്ടറി. അമ്മ മക്കള്‍ മുന്നേറ്റ കഴകം വഴിയോ അണ്ണാഡിഎംകെയിലൂടെത്തന്നെയോ രാഷ്ട്രീയ തിരിച്ചുവരവു നടത്താന്‍ ശശികല ശ്രമിച്ചേക്കുമെന്നു അതിന് ബിജെപി ശ്രമിക്കുന്നതായും സൂചനകളുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ടി.ടി.വി. ദിനകരന്‍ ചര്‍ച്ച നടത്തി . ജയിലില്‍നിന്ന് പുറത്തിറങ്ങിയാലും നിയമപ്രകാരം ആറു വര്‍ഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ദിനകരനുവേണ്ടി പ്രചാരണം നടത്തുന്നതിനപ്പുറമൊന്നും അവര്‍ക്കു ചെയ്യാന്‍ കഴിയില്ല. ശശികലയുടെ മടങ്ങിവരവ് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വലിയ പിന്തുണക്കാര്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ശശികലയുടെ ചിത്രം ഉപയോഗിക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ പറയുന്നു. 2017 ലെ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ പോലും പ്രചരാണത്തിനായി ശശികലയുടെ ചിത്രം ഉപയോഗിച്ചിരുന്നില്ലന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പുത്തിറങ്ങണമെങ്കിലും മുന്നോട്ടു രാഷ്ട്രീയ നീക്കങ്ങള്‍ നടത്തണമെങ്കിലും ബിജെപി കനിയണം എന്നതാണ് നിലവിലെ സ്ഥിതി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....