കർണാടകത്തിൽ സ്വകാര്യമേഖലയിലെ തൊഴിലുകളിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി ബി എസ് യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ(വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗർക്കുമാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ (വെദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എ, ബി വിഭാഗങ്ങളിൽ മാനേജ്‌മെന്റ് തലത്തിലുള്ള ജോലിക്കാരും സി, ഡി വിഭാഗങ്ങളിൽ മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ തുടങ്ങിയവരാണ് വരുന്നത്. ഈ നിയമം നടപ്പിലായാൽ ബംഗളൂരുവിലെ തൊഴിൽ മേഖലയിൽ വലിയ പ്രത്യഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഐടി ജീവനക്കാരടക്കം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് ഇതിലൂടെ തൊഴിൽ നഷ്ടപ്പെടും വർഷങ്ങൾക്കു മുൻപേ കന്നഡ വികസന അതോറിറ്റി ഇങ്ങിനെ ഒരു ആവശ്യം സർക്കാരിനോട് നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഐടി കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾ എതിർപ്പ് അറിയിച്ചതിനാൽ അന്ന് നിയമമാക്കാനും നടപ്പിലാക്കാനും കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....