കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ നടപടി. കോടതി വഴി ഇതിനുള്ള നടപടികള്‍ തുടങ്ങും. കിറ്റ്കോയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. പാലം നിര്‍മാണത്തിന് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ സഹായവും ലഭ്യമാക്കുമെന്നും സര്‍ക്കാര്‍.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം കരാറുകാരനായ ആര്‍ഡിഎസ് പ്രൊജക്ടില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും കോടതി വിധിയെ തുടര്‍ന്ന് ഇതില്‍ തടസം നേരിടുകയായിരുന്നു. ഇപ്പോള്‍ സുപ്രിംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതോടെ നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 47.7 കോടി രൂപയ്ക്കാണ് പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി ഊ തുകയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.എന്നാല്‍, പാലം ഗതാഗത യോഗ്യമല്ലാതായതോടെ സര്‍ക്കാറിന് വലിയ തോതിലുളള സാമ്പത്തിക നഷ്ടമുണ്ടായി. ഈ സാമ്പത്തിക നഷ്ടം കരാറുകാരനില്‍ നിന്ന് തിരിച്ചു പിടിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, പാലത്തിന്റെ പുനര്‍നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത ഇ. ശ്രീധരനുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.നിലവിലുള്ള പാലം രൂപ കല്‍പന ചെയ്തത് കിറ്റ്കോയാണ്. ഇതിലാണ് ഏറ്റവും കൂടുതല്‍ പാളിച്ചയുണ്ടായതെന്ന് വിജിലന്‍സും ഇ. ശ്രീധരനും ഐഐടിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റ്കോയെ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....