മണ്ണിൽ നിർമിച്ച പഴയവീട് മഴയിൽ നിലം പൊത്തി. തകർന്ന പുരയിൽ നിന്നും മിച്ചം ലഭിച്ചത് കുറച്ച് ഓടുകളും കുടുംബാംഗങ്ങളുടെ ജീവനും മാത്രം. പഴയന്നൂർ വടക്കേത്തറ സ്വദേശിയായ ഗുരുവായൂരപ്പന് മഴക്കാലം നൽകിയ ദുരിതങ്ങളിൽ നിന്ന് കരകയറ്റുവാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഗുരുവായൂയൂരപ്പനും കുടുംബത്തിനും താമസിക്കാനുള്ള വീടിന്റെ നിർമാണം സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് കരുതിയ ഘട്ടത്തിലാണ് സർക്കാരിന്റെ പിന്തുണ ഈ നിർധന കുടുംബത്തെ തേടിയെത്തുന്നത്. 64 വയസ്സു കഴിഞ്ഞ ഗുരുവായൂരപ്പൻ ചുമട്ടു തൊഴിൽ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.രോഗിയായതോടെ തൊഴിലെടുക്കാൻ പറ്റാതെയായി. ഭാര്യയും മകനും കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വടക്കേത്തറ വില്ലേജിൽ 3.5 സെന്റ് സ്ഥലം മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്. പത്ര മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ജില്ലാ കലക്ടർ എസ് ഷാനവാസ് പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പത്മകുമാറിനെ വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....