കേരള കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന കെ.എം.മാണിയുടെയും സി.എഫ്. തോമസിന്റെയും വിയോഗത്തോടെ കേരള കോണ്‍ഗ്രസിന്റെയും ജില്ലയുടെയും രാഷ്ട്രീയ ചരിത്രം തന്നെ മാറി മറിയും. യുഡിഎഫിനൊപ്പം ആണ് ജില്ലയിലെ മിക്ക മണ്ഡലങ്ങളും നിന്നിരുന്നത്. ഇത് കൈവിടുന്ന അവസ്ഥയിലാണ്. ഇതിന്റെ ആദ്യപടിയായിരുന്നു മാണിക്ക് പിന്നാലെ പാലാ ഇടത്തേയ്ക്ക് ചാഞ്ഞതും. കെ.എം. മാണിക്ക് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന സി.എഫ.് തോമസിന്റെ വിയോഗം വലിയ വിടവാണ് സൃഷ്ടിക്കുന്നത്. കേരള കോണ്‍ഗ്രസുകളുടെ രൂപീകരണം മുതല്‍ കോട്ടയം ജില്ലയുടെയും മധ്യകേരളത്തിലെയും നിര്‍ണായക ശക്തിയായിരുന്ന പാര്‍ട്ടിക്ക് ഈ രാഷ്ട്രീയ അതികായന്മാര്‍ ഇല്ലാത്ത കാലത്ത് എന്ത് പ്രസക്തി എന്ന ചോദ്യം ബാക്കിയാണ്. ഇനി രാഷ്ട്രീയ വിലപേശലിന് പോലും പഴയ കരുത്തില്ല. ക്രൈസ്തവ നായര്‍ മുന്നോക്ക രാഷ്ട്രീയത്തിന്റെ സാധ്യതയും അടയുന്നു. പാര്‍ട്ടി വളര്‍ന്നതും പിളര്‍ന്നതുമെല്ലാം കോട്ടയത്തുവച്ചാണ്. 1964ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പും കേരള കോണ്‍ഗ്രസ് രൂപീകരണവും ഏറ്റവുമധികം പ്രതിഫലിച്ചത് കോട്ടയം ജില്ലയിലും കിഴക്കന്‍ മലയോര മേഖലകളിലുമായിരുന്നു. പാര്‍ട്ടി രൂപീകരണ ഘട്ടത്തില്‍ കെ.എം ജോര്‍ജിന്റെയും ബാലകൃഷ്ണ പിള്ളയുടെയുമെല്ലാം ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു കെ.എം. മാണിയും സി.എഫ.് തോമസും പോലുള്ള യുവാക്കള്‍. മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറി. സി.എഫ്. പാര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അധ്യക്ഷനുമായി. സി.എഫ്. തോമസ് സെന്റ് ബെര്‍ക്കുമന്‍സ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കാലഘട്ടമാണത്. പിന്നീട് കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചു.1979 ലെ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ കെ.എം മാണിക്കൊപ്പം നിന്ന സി.എഫ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തന്‍ എന്നാണ് അറിയപ്പെട്ടത്. 1980 ല്‍ മാണി ഗ്രൂപ്പ് ഇടതുപക്ഷത്തായിരുന്ന കാലത്ത് അന്ന് പാര്‍ട്ടിയുടെ ശക്തി പരീക്ഷണം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്ക് മറ്റൊരു നേതാവിനെ തേടേണ്ടി വന്നില്ല. 80 ല്‍ ആദ്യമായി എംഎല്‍എയായ സി.എഫ്. തോമസിനെ തുടര്‍ച്ചയായി ഒമ്പത് തവണയാണ് ചങ്ങനാശേരിക്കാര്‍ നിയമസഭയിലേക്ക് അയച്ചത്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളില്‍ കക്ഷി ചേരാത്ത ജനപ്രതിനിധി എന്നിങ്ങനെയാണ്‌കേരള രാഷ്ട്രീയത്തില്‍സിഎഫ് തോമസിന്റെ സ്ഥാനം.ഇടയ്ക്കൊരു കാലഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വഹിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ലയനസമയത്ത് മാണിക്ക് വേണ്ടി പദവി ഒഴിഞ്ഞു. പദവികള്‍ ലഭിച്ചപ്പോഴും നഷ്ടപ്പെട്ടപ്പോഴും പരാതികളോ അവകാശവാദങ്ങളോ മുഴക്കിയില്ല. പിന്നീട് അവസാന കാലത്ത് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. മാണിയുടെ വിശ്വസ്തനായിരുന്നെങ്കിലും കേരള കോണ്‍ഗ്രസിന്റെ ഒടുവിലത്തെ പിളര്‍പ്പില്‍ പി.ജെ ജോസഫിനൊപ്പമാണ് നിന്നത്. എന്തായാലും കേരള കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാക്കളായ കെ.എം. മാണിയും സി.എഫ.് തോമസും കെ.നാരായണക്കുറുപ്പുമെല്ലാം 21-ാം നൂറ്റാണ്ടിന്റെ നഷ്ടങ്ങളാണ്. സി.എഫ്. തോമസിനോടൊപ്പം നാല് പതിറ്റാണ്ടുകാലത്തോളം ചങ്ങനാശേരി കേരള കോണ്‍ഗ്രസിനൊപ്പം നിന്നതിന് തുടര്‍ച്ച ഉണ്ടാകുമോ എന്നതാണ് ഇനിയും കാത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....