കെപിസിസി നേതൃത്വത്തിനെതിരെ രംഗത്ത് വന്ന എംപിമാരടക്കമുള്ളവര്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ബെന്നി ബഹനാന്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഡല്‍ഹി വിട്ട് കേരളത്തിലേക്ക് വരാനുള്ള മോഹവുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കരുതെന്നും മുല്ലപ്പള്ളി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതലകള്‍ രാജിവച്ച് കലാപത്തിന് ഇറങ്ങിയവരെ ഒറ്റപ്പെടുത്താന്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് പരാതി അയച്ചത്. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍ എന്നിവര്‍ നിയമസഭയില്‍ മത്സരിക്കാന്‍ നേരത്തെ നീക്കം തുടങ്ങിയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച ബെന്നി ബഹനാനും കൊടിക്കുന്നില്‍ സുരേഷും ഇപ്പോള്‍ ഇവര്‍ക്കൊപ്പമാണ്. . ഇതിനുപിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കര്‍ശന നിലപാടുമായി രംഗത്ത് വന്നത് തമ്മിലടി രൂക്ഷമാക്കി. എംപിമാരെ ഒരു കാരണവശാലും നിയമസഭയിലേക്ക് മത്സരിപ്പിക്കില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാട്. കെപിസിസി സെക്രട്ടറിമാര്‍ ചുമതലയേറ്റ ചടങ്ങിലാണ് നേതൃത്വത്തിനെതിരെ നിലപാട് എടുത്തവരെ തള്ളി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ എസ് സി-എസ്ടി സംവരണം ഒരു ശതമാനത്തില്‍ താഴെയാക്കിയതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും അതൃപ്തിയിലാണ്. സാമുദായിക സംവരണം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ജംബോ കമ്മറ്റി തന്നെ കെപിസിസിക്ക് വന്നിട്ടും എസ് സി-എസ്ടി സംവരണം ഒരു ശതമാനത്തില്‍ താഴെയാണ്. ഇത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന് വന്ന വീഴ്ചയായാണ് സംഭവം ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. മതിയായ ദളിത് സംവരണം ഇല്ലാത്തതിന്റെ പേരില്‍ രണ്ടു തവണ ലിസ്റ്റ് തിരിച്ചയച്ചിട്ടും മുല്ലപ്പള്ളി ഈ കാര്യം ശ്രദ്ധിക്കാത്തതാണ് സോണിയ ഉള്‍പ്പെടെയുള്ള നേതാക്കളെ കുപിതരാക്കിയത്. സാമുദായിക സംഘടനകള്‍ ഒന്നടങ്കം തന്നെ സംവരണ കാര്യത്തില്‍ പ്രതിഷേധവുമായി സോണിയാഗാന്ധിയെ ബന്ധപ്പെടുകയും പുനഃസംഘടനയില്‍ മുല്ലപ്പള്ളിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതും പോരാതെ പുനഃസംഘടനയ്ക്ക് ശേഷം മുല്ലപ്പള്ളിയെ നേരിട്ട് കണ്ടും സമുദായ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....