കാഞ്ഞങ്ങാട്: പടന്നക്കാട് കോവിഡ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടതിന് വധശ്രമ കേസിലെ പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഉപ്പള കൈക്കമ്പയില ആദം ഖാനെ(23)തിരെയാണ് കേസെടുത്തത്. നിരീക്ഷണ ചുമതല ഏല്‍പ്പിച്ച പൊലീസുകാരുടെ പരാതിയിലാണ് കേസ്. കാര്‍ഷിക കോളേജിലെ പ്രത്യേക മുറിയിലാണ് ആദമിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ശുചിമുറിയുടെ ജനാല തകര്‍ത്താണ് രക്ഷപ്പെട്ടത്. ഏറെ നേരം കഴിഞ്ഞിട്ടും ശുചി മുറിയില്‍നിന്നും വരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ രാത്രി തന്നെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അതിനിടെ ആദം രക്ഷപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതയില്ല. പൊലീസ് കാവലില്‍ നിന്നല്ല പ്രതി രക്ഷപ്പെട്ടതെന്നതാണ് കാരണം. പൊലീസ് നിരീക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ട ആദം ദേശീയപാത തൊടാതെ ഊടു വഴികളിലൂടെ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ആദമിനെ കൂട്ടാനായി ആരും വരാനും സാധ്യതയില്ല. ആദം ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രക്ഷപ്പെടുമ്പോള്‍ വാഹനമായി എത്താന്‍ സംവിധാനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ടാവില്ല. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഉപ്പള ബദ്രിയ ജുമാമസ്ജിദിന് സമീപത്തെ മുസ്തഫയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ആദം അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് 20 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉടനെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ആദമിനെതിരെ കേസുകളുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....