സ്വപ്നം കണ്ട വീട് ഗാന്ധിജയന്തി ദിനത്തില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഒല്ലൂര്‍ പെരുവാംകുളങ്ങര ആറ്റുവെപ്പില്‍ ബിജുലാലും ഭാര്യ ബിന്ദുവും. ജന്മനാ വികലാംഗരായ ബിജുലാലിനും ഭാര്യയ്ക്കും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് സുമനസ്സുകളുടെ സഹായത്തോടെ വാങ്ങി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് ഒക്ടോബര്‍ രണ്ടിന് വീടിന് തറക്കല്ലിടും. ഇരുകാലുകളും വലതുകൈയും ഇല്ലാതെയാണ് ബിജുലാല്‍ ജനിച്ചത്. ആകെയുള്ളത് ഇടതുകൈയില്‍ മൂന്ന് വിരല്‍ മാത്രം. ഭാര്യ ബിന്ദുവിനും ഇടതു കൈയില്ല. തുണിക്കടയിലെ ജീവനക്കാരിയായ ബിന്ദുവാണ് കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. പത്താംക്ലാസുകാരിയായ മകള്‍ക്കൊപ്പം താമസിക്കുന്നത് വാടകവീട്ടിലും. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായി, സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കുന്നതിനിടയിലാണ് ബിജുലാലും കുടുംബവും കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നതിനാല്‍ കലക്ടര്‍ സന്നദ്ധസംഘടനകളുടെ സഹായം തേടി. ഇതിനായി ഒരു സമിതി രൂപീകരിച്ച് ഒരു ടീമിനെ സ്ഥലം വാങ്ങാനും മറ്റൊരു ടീമിനെ വീട് നിര്‍മ്മിക്കാനും നിയോഗിച്ചു. ഇതനുസരിച്ചാണ് വെങ്ങിണിശ്ശേരി വില്ലേജിലെ അമ്മാടത്ത് മൂന്ന് സെന്റ് സ്ഥലത്ത് ബിജുലാലിനും ബിന്ദുവും വീടൊരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....