News Beyond Headlines

01 Thursday
January

അറിഞ്ഞോ കേരളത്തില്‍ വിലകൂടിയില്ല

ഈ സാമ്പത്തിക വര്‍ഷം ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ ഏക സംസ്ഥാനമായി കേരളം. ഇന്ത്യയില്‍ക്കന്നാം സ്ഥാനത്താണ് വിലകയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ മാത്രം മറ്റു സംസ്ഥാനങ്ങള്‍ ഒതുങ്ങിയപ്പോള്‍ സംസ്ഥാന തലത്തില്‍ വിഭാവനം ചെയ്ത വിവിധ പ്രോജക്റ്റുകളാണ് കേരളത്തില്‍ വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ ഇടയാക്കിയത്.
ദേശീയതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 19 ശതമാനംവരെ ഉയര്‍ന്നപ്പോള്‍, കേരളത്തില്‍ അരിയുടെ വിലയും താഴ്ന്നു. പഴം, പച്ചക്കറി, ഇറച്ചി, മുട്ട തുടങ്ങിയവയില്‍ ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചത് വിലക്കുറവിന് കാരണമായി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന സാധനങ്ങളുടെ വിലയും താഴ്ത്തി. സര്‍ക്കാര്‍ നടപടികളുടെ വിജയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍കാലത്തും ചരക്കുനീക്ക തടസ്സം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിരന്തരം ഇടപെട്ടു. വരുമാന ഇടിവ് വിപണിയെ ബാധിക്കാതിരിക്കാന്‍ സാധാരണക്കാരുടെ കൈയില്‍ പണമെത്തിച്ചു. ഓണക്കാലത്ത് 7500 കോടി രൂപയാണ് വിതരണം ചെയ്തത്. റേഷനും പുറമെ ഭക്ഷ്യക്കിറ്റുകളായും ജനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചതും പൊതുവിപണിയിലെ വിലക്കയറ്റത്തെ വരുതിയിലാക്കി.
ഉശേീയ തലത്തില്‍ വന്‍തോതില്‍ വിലകൂടിയ ഒരിനത്തിനും കേരളത്തില്‍ അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളാണ് വിലനിയന്ത്രണം സാധ്യമാക്കിയതെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലെ പ്യാരലാല്‍ രാഘവന്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ നടത്തിയ പഠനം വ്യക്്തമാക്കുന്നു.

ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് 9.6 ശതമാനമായിരിക്കുകയാണ്. . ഇറച്ചി, മീന്‍ തുടങ്ങിയവയുടെ വില 18.8 ശതമാനം ഉയര്‍ന്നു. പയറുവര്‍ഗങ്ങള്‍ക്ക് 15.9, ഭക്ഷ്യ എണ്ണ-- 12.4, പച്ചക്കറി-- 11.3, പലവ്യഞ്ജനം-- 13.3 എന്നിങ്ങനെയാണ് വിലക്കയറ്റത്തിന്റെ ദേശീയ ശതമാന നിരക്ക്. കേരളത്തില്‍ കോഴിയിറച്ചിക്കടക്കം വില കുറഞ്ഞു. പ്രമുഖ അഞ്ചിനം അരികളുടെ ശരാശരി വിലയില്‍ 1.8 ശതമാനം ഇടിവുണ്ടായി. ദേശീയതലത്തില്‍ ധാന്യ വിലവര്‍ധന ആറര ശതമാനമാണ്.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരവകുപ്പിന്റെ കണക്കുകളില്‍ ജൂണില്‍ സംസ്ഥാനത്ത് മൊത്തത്തില്‍ വിലക്കയറ്റം 3.7 ശതമാനമായിരുന്നു. പിന്നീട് ഓണക്കാലത്തും വില താഴ്ന്നത് അപൂര്‍വനേട്ടമാണ്. ദൗര്‍ലഭ്യം കൊണ്ട് ചില സമയത്ത് പച്ചക്കറികള്‍ക്ക് മൊത്തത്തില്‍ രണ്ടുശതമാനം മാത്രമാണ് വില കൂടിയത്. 10 പ്രധാന ഇനങ്ങള്‍ക്ക് 34 ശതമാനംവരെ വില കുറഞ്ഞു. പഴങ്ങള്‍ക്കും ഇതേ സ്ഥിതിയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....