കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി 5 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനു സംസ്ഥാനത്ത് നിരോധനം. ഇതു സംബന്ധിച്ച് സിആര്‍പിസി 144 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
നാളെ രാവിലെ 9 മുതല്‍ 31ന് അര്‍ധരാത്രി വരെയാണു പ്രാബല്യം. ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉത്തരവ്. ഓഫിസുകളില്‍ പോകാനും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതിനും ഇതു തടസ്സമാകില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു. കടകള്‍ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.
ജില്ലകളിലെ സാഹചര്യം പരിശോധിച്ച് കലക്ടര്‍മാര്‍ക്കു കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കാം. കോവിഡിന്റെ ദ്രുതവ്യാപനം നടക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആള്‍ക്കൂട്ടം ഉണ്ടാകുന്നത് കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡിനു കാരണമാകുമെന്ന് ഉത്തരവില്‍ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഈ പ്രദേശങ്ങളിലുള്ളവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാവൂ. ഇവിടെയുള്ളവര്‍ ഓഫിസുകളില്‍ പോകുന്നതിനെക്കുറിച്ച് ഇതു സംബന്ധിച്ച ഉത്തരവില്‍ വിശദമാക്കിയിട്ടില്ല. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തരച്ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാം.
കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമായ ജില്ലകളില്‍ പ്രതിരോധ, നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കുന്നതിനായി കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് ലഭ്യമാകുന്നതിനും കോവിഡ് ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിനും കോവിഡ് ജാഗ്രത ഐഡി നിര്‍ബന്ധമാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കോവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് കൊറോണ ഫ്‌ലൈയിങ് സ്‌ക്വാഡ്
എറണാകുളത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ കൊറോണ ഫ്‌ലൈയിങ് സ്‌ക്വാഡ് രൂപീകരിക്കും. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ എട്ട് സിഎഫ്എല്‍ടിസികള്‍ കൂടി ആരംഭിക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചിമകൊച്ചിയില്‍ മൂന്ന് സിഎഫ്എല്‍ടിസികളാണ് പുതുതായി ആരംഭിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....