ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ കോണ്‍സുലേറ്റിന്റേതായി തുടങ്ങിയ അക്കൗണ്ടിലൂടെ എത്തിച്ച 58 കോടി രൂപയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വിപുലമാക്കി.
ഇതിലെ വിദേശസഹായ നിയന്ത്രണനിയമ (എഫ്‌സിആര്‍എ) ലംഘനം സിബിഐ അന്വേഷിച്ചേക്കും. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഈ അക്കൗണ്ടിലേക്കാണു ലൈഫ് മിഷന്‍ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ 20 കോടിയുടെ സഹായമെത്തിയത്.
കോണ്‍സുലേറ്റിന്റെ 6 അക്കൗണ്ടുകളാണു കരമനയിലെ ഒരു ബാങ്കിലുള്ളത്. അതില്‍ ഒരെണ്ണം കോണ്‍സുലേറ്റിലെ ചെലവുകള്‍ക്കു യുഇഎയില്‍ നിന്നു പണമെത്തുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നത്.
ബാക്കി 4 അക്കൗണ്ടുകളാണു കോണ്‍സുലേറ്റിന്റെ ഇവിടെയുള്ള ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. വിദേശത്തുനിന്നു വരുന്ന പണം ഈ അക്കൗണ്ടുകളിലേക്കു മാറ്റി അതില്‍ നിന്നാണു മറ്റാവശ്യങ്ങള്‍ക്കു നല്‍കിയിരുന്നത്. റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനു വേണ്ടി യൂണിടാക്കിനു നല്‍കിയത് അങ്ങനെയാണ്.
20 കോടിയില്‍ 14.5 കോടി യൂണിടാക്കിനും ബാക്കി പല സംഘടനകള്‍ക്കുമായി കൈമാറി. ഇതിന്റെ രേഖകള്‍ ഇഡി ശേഖരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....