News Beyond Headlines

06 Wednesday
May

ക്യാബിനറ്റ് പദവിയിലേക്ക് കുമ്മനം

അടി അടങ്ങാതെ ബിജെപി

കേന്ദ്രമന്ത്രിയെയോ, സംസ്ഥാന അദ്ധ്യക്ഷനെയോ മാറ്റി കേരളത്തിലെ പാര്‍ട്ടിയിലെ സമുദായ സമവാക്യം പാലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ബിജെപി യില്‍ ഒരു വിഭാഗം.
പാര്‍ട്ടിക്ക് പിന്നില്‍ കാലങ്ങളായി ഉറച്ചു നിന്നിരുന്ന ഹിന്ദു സവര്‍ണ സമുദായങ്ങള്‍ക്ക് പ്രധാന പദവികള്‍ ഒന്നും ലഭിച്ചിട്ടില്ലന്നും. പാര്‍ട്ടിയില്‍ വലിയ വേരോട്ടമില്ലാത്ത സമുദായം എല്ലാ പദവികളും നേടുന്നു എന്നുമാണ് ആരോപണം.
ബി ഡി ജെ എസ് വഴി സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കൂടി പോകുന്നതാണ് പഴയകാല നേതാക്കളെയും അണികളെയും പ്രകോപിക്കുന്നത്. മുരളീധരന്റെ മന്ത്രിസ്ഥാനം കേരളത്തിന്റെ അക്കൗണ്ടിലല്ല എന്ന മറുവാദമാണ് മുരളിപക്ഷം ഉയര്‍ത്തുന്നത്.
ഇത് എങ്കില്‍ കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി സ്ഥാനം നല്‍കണം , കൃഷ്ണദാസ് പക്ഷത്തിന് ദേശീയ തലത്തില്‍ പാര്‍ട്ടി പുവിണ ശോഭാ സുരേന്ദ്രന് മഹിളാ മോര്‍ച്ചയില്‍ ദേശീയ ഭാരവാഹിത്വം എന്നിവയാണ് ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്ന സമവായ നിര്‍ദേശങ്ങള്‍.

എ.പി.അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതും ടോം വടക്കനെ വക്താവാക്കിയതും കേരള നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍ഗ്രസില്‍ നിന്നു വന്ന ഈ രണ്ടുപേര്‍ മാത്രം പരിഗണിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പദവികള്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. കുമ്മനം രാജശേഖരന്‍ വീണ്ടും തഴയപ്പെട്ടതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

മിസോറം ഗവര്‍ണര്‍പദവി കുമ്മനം മുന്‍കൈയെടുത്ത് ഒഴിഞ്ഞതിനോടു ബിജെപി കേന്ദ്രനേതൃത്വത്തിലെ അതൃപ്തി തീര്‍ന്നിട്ടില്ലെന്ന സന്ദേഹം ഇതുയര്‍ത്തി. കുമ്മനം, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരെ ദേശീയതലത്തിലേക്കു പരിഗണിക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാണ്. കൃഷ്ണദാസ് പക്ഷത്തെ എ.എന്‍.രാധാകൃഷ്ണന്റെ പേരും ചര്‍ച്ചയിലുണ്ട്.

സംസ്ഥാന പ്രസിഡന്റ് പദവി നോട്ടമിട്ടിരുന്ന ശോഭ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അവര്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇതു പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിലാക്കി.കോര്‍ കമ്മിറ്റി കേരളത്തില്‍ രൂപീകരിച്ചതല്ലെന്നും കേന്ദ്രനേതൃത്വം നിയോഗിച്ചതാണെന്നും സംസ്ഥാനനേതൃത്വം വിശദീകരിക്കുന്നു.

ശോഭയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഗ്രൂപ്പ് യോഗം ചേര്‍ന്നു എന്ന പ്രചാരണം നേതൃത്വം നിഷേധിച്ചു. സമര മുഖങ്ങളില്‍ മഹിളാ മോര്‍ച്ചയുടെ സജീവ സാന്നിധ്യമുള്ള ഈ സാഹചര്യം ശോഭ മുന്നില്‍ നിന്ന് ഉപയോഗിക്കുകയാണു വേണ്ടതെന്നു കരുതുന്നവരുണ്ട്. മഹിളാ മോര്‍ച്ച ദേശീയ ഭാരവാഹിത്വത്തിലേക്കു ശോഭയെ പരിഗണിക്കുമെന്നാണു സൂചന. ദേശീയ നിര്‍വാഹകസമിതിയില്‍ അവര്‍ തുടരുമോ എന്നതും ആകാംക്ഷ ഉയര്‍ത്തുന്നു.

നേതൃത്വത്തിലെ ഈ പടലപ്പിണക്കങ്ങള്‍ സമര മുഖങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പിലും പാര്‍ട്ടിയെ ബാധിക്കാതിരിക്കാനുള്ള നടപടി വേണമെന്നു കേന്ദ്ര നേതാക്കളോടു കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടുവെന്നാണു വിവരം. തദ്ദേശതിരഞ്ഞെടുപ്പില്‍ ആറായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം പാര്‍ട്ടി ആരംഭിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....