കൊടിയേരിയുമായി വാക് പോരിന് ഇറങ്ങി ചെന്നിത്തല ചെന്നു പെട്ടിരിക്കുന്നവ് വലിയ കുടുക്കില്‍ . സ്വന്തം പ്രവര്‍ത്തിയെ ന്യായകകരിക്കാന്‍ ചെന്നിത്തല മുന്നോട്ടുവച്ച വാദമുഖങ്ങള്‍ യുഡി എഫിനെ വെട്ടിലാക്കി.
ഇതുവരെ നടത്തിയ ജലീല്‍ വിരുദ്ധസമരങ്ങള്‍ അപ്പാടെ തള്ളിപറയുന്ന നിലയിലാണ് ചെന്നിത്തല വാദിച്ച് എത്തിയിരിക്കുന്നത്.
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു . അപ്പോള്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പഴയ പ്രസ്താവന പിന്‍വലിക്കേണ്ടിവരും. കോണ്‍സുലേറ്റിന്റ പരിപാടിയില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോണ്‍സുലേറ്റില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും അദ്ദേഹം മറന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ യു.ഡി.എഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണെന്ന് സി.പിയഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റില്‍ ലക്കി ഡ്രോയില്‍ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തില്‍ സി യില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്നതാണ് ഈ വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് . ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകള്‍ എല്ലാം കോണ്‍സുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോള്‍ ഇതേ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീല്‍ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിന്റെ പേരില്‍ സമരാഭാസവും സംഘടിപ്പിച്ചതെന്നും കോടിയേരി ചോദിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളില്‍ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുന്‍ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമം അറിയില്ലെന്ന ന്യായം സാധാരണക്കാര്‍ക്ക് പോലും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം. കേവലം പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. എന്നാല്‍, ഇതിന്റെ പേരില്‍ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങള്‍ ഒരു കാലത്തും മാപ്പ് നല്‍കില്ലെന്ന് ഉറപ്പ്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങള്‍ സ്വയം കണ്ടു നോക്കണം. മാധ്യമങ്ങളില്‍ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പഴ്‌സണല്‍ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല അതിനു ന്യായീകരണമായി 2011 ല്‍ ലെ തന്റെ സ്റ്റാഫില്‍ അംഗമായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.
കോവിഡ് ജാഗ്രത തകര്‍ക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....