ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്നും, അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതെന്നും ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഭാഗ്യലക്ഷ്മി ചില സുഹൃത്തുക്കളോടടക്കം പ്രതികരണവുമായി എത്തിയിരിക്കുന്നത്.
അതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി.. ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്നവരാണവര്‍, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കള്‍ ഉണ്ട്, അവര്‍ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോര്‍ട്ട് അറിയിക്കണം, ഞങ്ങള്‍ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോണ്‍ വെച്ച അവര്‍ നേരെ പോയി ഫേസ്ബുക്കില്‍ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വര്‍ഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. ഇതെന്ത് തരം സമീപനമാണ്, ഞാന്‍ പരാതിപ്പെട്ട 2 വ്യക്തികള്‍ എന്റെ സുഹൃത്തുക്കള്‍ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവര്‍. പക്ഷെ ഇവര്‍ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്‌സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നവര്‍ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?.
ഞാന്‍ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവര്‍ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്. എന്നെ ആക്രമിക്കുന്നവര്‍ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വര്‍ഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ആ എന്നെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തര്‍ക്കും ഇതരത്തിലൊരു സൈബര്‍ ആക്രമണം വരുമ്പോള്‍ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാന്‍ വേണ്ടിയാണ് ഞാന്‍ പോരാടിയത്.. അത് മനസിലാക്കാന്‍ സ്ത്രീകള്‍ക്ക് പോലും സാധിക്കുന്നില്ലെങ്കില്‍. ഇത് പറയാന്‍ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാന്‍ ശ്രമിക്കും. തളര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നത് പോലെ തളരാതിരിക്കാന്‍ ഞാനും ശ്രമിക്കുന്നു - ഭാഗ്യലക്ഷ്മി കുറിപ്പില്‍ പറഞ്ഞു.
ഇതിനിെടെ വെള്ളായണി സ്വദേശി വിജയ് പി.നായരും സംവിധായകന്‍ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകള്‍ വഴി അപകീര്‍ത്തികരമായ വിഡിയോകള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലില്‍ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി കൈമാറി.
അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നല്‍കുകയും ചെയ്ത 3 പേരില്‍ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബര്‍ പൊലീസില്‍ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്‌കാരത്തിനു ചേരാത്ത അശ്ലീല പരാമര്‍ശങ്ങള്‍ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്‌സ്ബുക് കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ആണു പരാതി നല്‍കിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബര്‍ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....