ലോകത്തെ ഏറ്റവും വലിയ ഫൗണ്ടെയിൻ ദുബായിൽ ഒരുങ്ങുന്നു. ദ് പാം ഫൗണ്ടെയിൻ എന്ന പേരിലുള്ള വർണജലധാര പാം ജുമൈറ ദ് പോയിന്റിൽ ഒരുങ്ങി. ഇൗ മാസം 22ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. 14,000 ചതുരശ്ര അടി വിസ്തീർണത്തിൽ സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന ഫൗണ്ടെയിനിലെ ജലധാര 105 മീറ്റർ ഉയരും. 3,000 എൽഇഡി ലൈറ്റുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ദുബായിലെ ഏക മൾട്ടി കളർ ഫൗണ്ടെയിനാണിത്. ദുബായ് മാളിലെ ദുബായ് ഫൗണ്ടെയിനാണ് ഇതിന് മുൻപ് ആളുകളെ ആകർഷിച്ചിരുന്നത്.
എല്ലാ ദിവസവും വൈകിട്ട് ഏഴിനും അർധരാത്രിക്കിടയിലുമാണ് ഫൗണ്ടെയിനിൽ ഷോകൾ. ഒാരോ അര മണിക്കൂർ കൂടുമ്പോഴുമുള്ള ഷോയ്ക്ക് മൂന്നു മിനിറ്റാണ് ദൈർഘ്യം. ഉദ്ഘാടന ദിവസം മുഴുവൻ ദ് പോയിന്റെയിൽ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം നൽകും.
വൈകിട്ട് നാലിനാണ് മൾട്ടിപ്പിൾ ഡിജെ സെറ്റ്, നൃത്തനൃത്യങ്ങൾ, മാജിക്കൽ ഫയർവർക്സ് തുടങ്ങിയവ അടങ്ങുന്ന പരിപാടികൾ ആരംഭിക്കുക. റജിസ്ട്രേഷൻ വഴിയാണ് പ്രവേശനം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 5,000 പേർക്ക് എൽഇഡി റിസ്റ്റ് ബാൻഡ് സമ്മാനമായി നൽകും. നഖീൽ മാളിൽ നിന്ന് ദ് പോയിന്റിലേയ്ക്ക് ഒാരോ അരമണിക്കൂറിലും ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....