ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം ആയേക്കും . ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.
ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മിഷണര്‍, ബവ്‌കോ എംഡി തുടങ്ങിയവര്‍ പങ്കെടുക്കും. ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശയടങ്ങിയ ഫയല്‍ ആഴ്ചകള്‍ക്കു മുന്‍പ് എക്‌സൈസ് കമ്മിഷണര്‍ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.
കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം വൈകിയത്. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പ് ശുപാര്‍ശ നല്‍കിയത്. ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ.
ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴിയുള്ള വില്‍പന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കി കൗണ്ടര്‍ വില്‍പന നിര്‍ത്തലാക്കും. ബാറുകളില്‍ കൗണ്ടര്‍ ആരംഭിച്ചതോടെ വലിയ നഷ്ടമാണ് ബവ്‌കോയ്ക്ക് ഉണ്ടാകുന്നത്. ഇത് മറികടക്കുകയും പുതിയ തീരുമാനത്തിന് കാണമാവും.
പക്ഷെ ഒക്‌ടോബര്‍ 31 ശേഷം പ്രാബല്ല്യത്തില്‍ വരുന്ന രീതിലയിലാവും തീരുമാനം . ഡിസംബറിനുള്ളില്‍ തുറന്നുകിട്ടണം എന്ന ആവശ്യമാണ് ബാര്‍ ഉടമകള്‍ക്കുള്ളത്. ക്രിസ്തുമസ് ന്യൂഇയര്‍ പാര്‍ട്ടികള്‍ എങ്കിലും നടത്തി വ്യാപാരത്തില്‍ തിരികെ എത്താനാകും നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....