News Beyond Headlines

28 Tuesday
April

മുരളീധരനെ മാറ്റിയേക്കും കടുത്ത നടപടിക്ക് കേന്ദ്രം

ബിജെപിയിലെ ചേരിപ്പോര് പരസ്യമായ ചെളിവാരി എറിയിലേക്ക് നകങ്ങിയതോടെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് വി മുരളീധരനെ മാറ്റി പ്രശ്‌ന പരിഹരിക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി.
ഇതു സംബന്ധിച്ച് കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച ചര്‍ച്ച നടത്തി എന്നാണ് സൂചന . ഇപ്പോള്‍ മുരളീധരനെതിരായ ഡല്‍ഹി നീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മലയാളിയായ ബാലശങ്കറാണ്.

ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃനിരയിലെ ജെ.നന്ദകുമാര്‍, ബാലശങ്കര്‍ എന്നിവരാണ് കേരളത്തിലെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് സംഘപരിവാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അവരെ വെട്ടിയാണ് സുരേന്ദ്രനെ മുരളി വാഴിച്ചത് . സുരേന്ദ്രനുമായി ഇപ്പോള്‍ മാനസിക മായി അകന്നെങ്കിലും മുരളിക്കെതിരായ നീക്കങ്ങള്‍ക്ക് സുരേന്ദ്രന്‍ പിന്‍തുണ നല്‍കിയിട്ടില്ല.
പക്ഷെ മുളിയുടെ സാന്നിധ്യം നിലവില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ആവശ്യമില്ലന്ന് സൂചന കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല ദേശീെ നേതൃത്വത്തിന്റെ വിലയിരുത്തലില്‍
കേരളത്തില്‍ ബി.ജെ.പിക്ക് കാലങ്ങളായുള്ള ചില പ്രശ്‌നങ്ങളില്‍ നിന്ന് മുന്നേറാന്‍ കഴിഞ്ഞില്ല. അണികള്‍ക്കിടയിലുള്ള സ്വരചേര്‍ച്ഛയില്ലായ്മയാണ് ഒന്ന്. അതിനേക്കാള്‍ മുഖ്യമായിട്ടുള്ള പ്രശ്‌നം എന്നു പറഞ്ഞാല്‍, പൊളിറ്റിക്കല്‍ റെസ്‌പോണ്‍സ് ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് അമിത്ഷാ അടക്കമുള്ളവര്‍ വിലയിരുത്തുന്നത്. , വിഷയങ്ങളില്‍. അത് നടക്കാത്തിടത്തോളം, പാര്‍ട്ടി എന്നുള്ള നിലയ്ക്ക് കേരളത്തില്‍ വളരാന്‍ ബുദ്ധിമുട്ടാണ്.
നരേന്ദ്ര മോദി ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും നിലവിലെ മോദി സര്‍ക്കാരിന് അനുകൂലമായിട്ടും മോദിക്ക് തന്നെ അനുകൂലമായിട്ടും വലിയ ഒരു പോപുലാരിറ്റി റെസ്‌പോണ്‍സ് നാട്ടിലുണ്ട്. അതിനെ ശരിയായി ഉപയോഗിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളൊ വെല്‍ഫയര്‍ സ്‌കീമുകളോ പറയാന്‍ ശ്രമിക്കാതെ, ബി.ജെ.പി ഇപ്പോഴും മതപരമായ കാര്യങ്ങളില്‍ മാത്രം പ്രതിഫലിക്കുന്ന പാര്‍ട്ടിയായി മാത്രമാണ് പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ എസ് എസ് അങ്കണത്തില്‍ നിന്ന് ചില മേഖലകളില്‍ എന്‍ഡി പി ഗുരുമന്ദരരങ്ങളിലേക്ക് എത്തി എന്നതിനപ്പുറം രാഷ്ട്രീയ നിലപാടിലൂടെ വളരാന്‍ സാധിച്ചിട്ടില്ല എന്നാണ് ദേശീത തലത്തിലെ വിലയിരുത്തല്‍.

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്വകാര്യ പിആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തില്‍ വി മുരളീധരന് കേന്ദ്രസഹമന്ത്രിസ്ഥാനം നഷ്ടമായേക്കും. ഇതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മന്ത്രിയാക്കുമെന്ന് വിമതപക്ഷത്തിന് വിവരം ലഭിച്ചു.

സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത്. എബിവിപിയുടെ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാക്കിയ ബന്ധങ്ങളാണ് മുരളീധരനെ തുണച്ചത്. എന്നാല്‍, ബിജെപിയില്‍ പ്രവര്‍ത്തിക്കാത്ത യുവതിക്ക് വഴിവിട്ട സഹായം നല്‍കിയത് മുരളീധരനെതിരെ എതിര്‍വിഭാഗത്തിന് കിട്ടിയ ശക്തിയുള്ള ആയുധമായി.
ഇതിനിടെ വിദേശ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെട്ട പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര പാസ്പോര്‍ട്ട് വിഭാഗം ചുമതലക്കാരനുമായ അരുണ്‍ കെ ചാറ്റര്‍ജിയെ മാറ്റി പകരം അന്വേഷണച്ചുമതല ജോയിന്റ് സെക്രട്ടറി ആദര്‍ശ് സൈ്വകക്ക് നല്‍കി.

പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലിം മടവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം. 2019 നവംബറില്‍ അബുദാബിയില്‍ ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലാണ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇവര്‍ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമല്ലായിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....