മലയാളികള്‍ക്കും തെന്നിന്ത്യന്‌സിനും ഒരേ പോലെ ഇഷ്ട്ടമുള്ള ഭക്ഷണമാണ് ഇഡ്ഡലി. ഇഡ്ഡലിയും തേങ്ങാചട്‌നിയും സാമ്പാറുമൊക്കെ ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്തവയാണ്. ഇപ്പോള്‍ ട്വിറ്ററില്‍ നടക്കുന്ന വലിയ ഒരു സംവാദം തന്നെ ഇഡ്ഡലിയെ കുറിച്ചാണ്. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്തിനധികം എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.പ്രൊഫസര്‍ എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഇഡ്ഡലിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തില്‍ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാര്‍ഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം പങ്കുവച്ചു.''അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം എന്നത് നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. 'അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേര്‍ഡിനായി തരൂര്‍ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ലോകത്തിലെ സ്വര്‍ഗമാണ് അതെന്നും ട്വീറ്റ് ചെയ്തു.ഇതിനു പിന്നാലെ മറുപടിയുമായി എഡ്വേര്‍ഡ് എത്തുകയും ചെയ്തു. താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി രംഗത്തെത്തി. ദോശയും അപ്പവും തനിക്ക് ഇഷ്ടമാണെന്നും ഇഡ്ഡലിയും പുട്ടുമാണ് സഹിക്കാനാവാത്തതെന്നും എഡ്വാര്‍ഡ് കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....