കാസര്‍ഗോഡ് വിദ്യാനഗറില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് 855.56 കിലോഗ്രാം ചന്ദനമുട്ടികള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാന്റ് ചെയ്തു. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ഖാദറിനെ(60)യാണ് കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് അബ്ദുല്‍ഖാദറിനെ കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചന്ദനം കടത്താനായി എത്തിച്ച ലോറി, രണ്ട് കാറുകള്‍, ചന്ദനം തൂക്കാനുപയോഗിക്കുന്ന ത്രാസ്, കൈമഴു, 10,320 രൂപ എന്നിവയും വനംവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്ന അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ പ്രതിയെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയും അബ്ദുല്‍ഖാദറിന്റെ മകനുമായ ഇബ്രാഹിം അര്‍ഷാദ്, ലോറിഡ്രൈവര്‍ എന്നിവരെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് പുറമെ മറ്റ് അഞ്ചുപേര്‍ക്ക് കൂടി ചന്ദനക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്. ഇടനിലക്കാര്‍ മുഖേന വിദ്യാനഗറിലെ വീട്ടില്‍ ശേഖരിച്ചുവെക്കുന്ന ചന്ദനമുട്ടികള്‍ ഒന്നരവര്‍ഷം മുമ്പുവരെ ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചന്ദനഫാക്ടറികളിലേക്കാണ് കൊണ്ടുപോയതെന്ന് അബ്ദുല്‍ഖാദര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. അവിടങ്ങളിലെ ചന്ദനഫാക്ടറികള്‍ പൂട്ടിയതോടെയാണ് ആന്ധ്രയിലെ ചന്ദനഫാക്ടറിയിലേക്ക് ചന്ദനമുട്ടികള്‍ കടത്താനാരംഭിച്ചതെന്നും പിന്നീട് തൈലമാക്കി ഉത്തരേന്ത്യയില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്‍ഖാദര്‍ വെളിപ്പെടുത്തി. ചന്ദനക്കടത്ത് സംഘത്തെക്കുറിച്ച് വനംവകുപ്പിന് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നെന്നും ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....