കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനം ബിജെപി ദേശീയ നേതൃത്വത്തിലും ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ പരാതി എത്തിയതോടെ ഇത് ആയുധമാക്കി മുരളീധരനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ് ഒരു വിഭാഗം. കേന്ദ്രമന്ത്രിസഭാപുനഃസംഘടനാ ചര്‍ച്ചകള്‍ കൂടി സജീവമാകുന്ന സമയത്താണ് പ്രോട്ടോക്കോള്‍ വിവാദം വി മുരളീധരനെതിരെ ഉയരുന്നത്. യുഎഇയിലെ മന്ത്രിതലയോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന്‍ പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി എത്തിയതോടെ സംഭവം ഗുരുതരമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ചില നേതാക്കളുടെ അഭിപ്രായം. ദേശീയ നേതാക്കള്‍ക്കിടയില്‍ ഇത് ഗൗരവചര്‍ച്ചയായി മാറിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കരുതെന്ന പ്രധാനമന്ത്രിയുടെ ആ നിര്‍ദ്ദേശം മുരളീധരന്‍ ലംഘിച്ചെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിട്ടിയ പരാതി വിദേശകാര്യമന്ത്രാലയത്തിന് അയച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വിശദീകരണം തേടി എന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നില്ല.
''അത്തരത്തില്‍ എന്തെങ്കിലും ഒരു ആശയവിനിമയത്തെ കുറിച്ച് അറിയില്ല'', എന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയത്.എ.പി. അബ്ദുള്ളക്കുട്ടി പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നില്‍ മുരളീധരന്റെ ഇടപെടലാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രോട്ടോക്കോള്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടനയില്‍ ബി എല്‍ സന്തോഷ്, ധര്‍മ്മേന്ദ്രപ്രധാന്‍ ഉള്‍പ്പെട്ട വിഭാഗം മുരളീധരപക്ഷത്തിന് വേണ്ടി കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ഉണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....