News Beyond Headlines

06 Wednesday
May

ചൊവ്വാഴ്ച ചുവന്ന ചൊവ്വയെ കാണാം

ചൊവ്വാഴ്ച ചൊവ്വാ ഗ്രഹത്തെ അത്യധികം ശോഭയില്‍ കാണാന്‍ അപൂര്‍വ്വ അവസരം. ചൊവ്വ ഭൂമിയുമായി നേര്‍ക്കു നേര്‍ വരുന്നതിനാലാണിത്. ഇനി ഇത്തരം ഒരു അവസരം 2035ല്‍ മാത്രമേ ലഭ്യമാകൂ. ഭൂമി മധ്യത്തിലും സൂര്യനും മറ്റേതെങ്കിലും ഒരു ഗ്രഹം എതിര്‍ ദിശയിലും നേര്‍രേഖയില്‍ വരുന്ന പ്രതിഭാസമാണ് ഓപ്പോസിഷന്‍. ഓപ്പോസിഷന്‍ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലര്‍ച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാല്‍ രാത്രി മുഴുവന്‍ അതിനെ കാണാനൊക്കും. ഓപ്പോസിഷനില്‍ വരുന്നതിനാല്‍ 13 ന് രാത്രി മുഴുവന്‍ അത്യധിക ശോഭയില്‍ ചൊവ്വയെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്ന് വാനനിരീക്ഷകര്‍ പറയുന്നു. സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാള ശോഭ മായുകയും ചൊവ്വ അല്‍പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകൂ. ഒരു മണിക്കൂറില്‍ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12.00 മണിയോടെ ഉച്ചിയിലെത്തും. ഈ ദിവസം രാത്രി സമയത്ത് ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല എന്നതും ചൊവ്വയുടെ ചുവന്ന നിറവും വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയില്‍ എല്ലായ്പ്പോഴും സൂര്യപ്രകാശം വീഴും. സൂര്യപ്രകാശം വീഴുന്ന ഭാഗം എല്ലായ്പ്പോഴും പൂര്‍ണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. എന്നാല്‍ ഓപ്പോസിഷന്‍ ദിനങ്ങളില്‍ ഗ്രങ്ങളുടെ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗം പൂര്‍ണമായും ഭൂമിക്കഭിമുഖമായി വരുന്നു. അതു കൊണ്ടാണ് അവയെ അന്ന് അത്യധിക ശോഭയില്‍ കാണുന്നത്. ഓപ്പോസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ല ശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാല്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് വാരങ്ങള്‍ മുഴുവന്‍ ചൊവ്വയെ നല്ല തിളക്കത്തില്‍ തന്നെ കാണാം.
1.88 വര്‍ഷം കൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാല്‍ ചൊവ്വയുടെ ഓപ്പാസിഷന്‍ ഒരു അത്യപൂര്‍വ പ്രതിഭാസമല്ല. എന്നാല്‍ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവു കാരണം കൃത്യമായ ഓപ്പാസിഷന്‍ വിരളമായേ വരൂ. അതിനാല്‍ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 ലേ കാണാനൊക്കൂ. ഇപ്പോള്‍ സന്ധ്യാനേരത്ത് വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെയും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനൊക്കും. രാത്രി 8.00 മണിക്ക് തലക്ക് മുകളില്‍ നിന്നും ഏകദേശം 30 ഡിഗ്രി തെക്കായി അത്യധികം ശോഭയുള്ള രണ്ട് പ്രകാശ ബിന്ദുക്കള്‍ കാണാം. ഇവയില്‍ പടിഞ്ഞാറുള്ളത് വ്യാഴവും കിഴക്കുള്ളത് ശനിയുമാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....