ബിജെപിയില്‍ നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷം. കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കത്തിന്റെ ഭാഗമായി മേഖലാ യോഗങ്ങള്‍ നടത്തിവരികയാണ് ബിജെപി. ഇതിന്റെ ഭാഗമായി മുരളീധരന്‍ പങ്കെടുത്ത സുപ്രധാന യോഗം ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹിഷ്‌കരിച്ചു.അതേസമയം, ശോഭാ സുരേന്ദ്രന്‍ വിളിച്ച ഗ്രൂപ്പ് യോഗത്തില്‍ മിക്ക സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കുകയും ചെയ്തു.കോട്ടയത്തും തൃശൂരിലും ഇത്തരം പ്രതിഷേധം പ്രകടമായി.തൃശൂരിലെ മേഖലാ യോഗത്തില്‍ നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ എന്നിവര്‍ വിട്ടുനിന്നു.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രനെ തിരഞ്ഞെടുത്തത് മുതല്‍ ബിജെപിയില്‍ പോര് രൂക്ഷമാണ്. വി മുരളീധരന്റെ ഇടപെടല്‍ മൂലമാണ് സുരേന്ദ്രന്‍ അധ്യക്ഷനായത് എന്നാണ് ആരോപണം. സംസ്ഥാന അധ്യക്ഷ പദവിയിലെത്തുമെന്ന് കരുതിയ ശോഭാ സുരേന്ദ്രന് വൈസ് പ്രസിഡന്റ് പദവിയാണ് ലഭിച്ചത്.ഇതോടെ അവര്‍ പ്രധാന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ആര്‍ എസ് എസിന്റെ പല ആവിശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് വിമര്‍ശനം. മിസോറാം ഗവര്‍ണറായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കണം എന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
പുനഃസംഘടനയില്‍ സംസ്ഥാനത്ത് നിന്നുള്ള പ്രധാനികളെ പരിഗണിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടും സംഭവിച്ചില്ല. ഇവയെല്ലാം നേതാക്കള്‍ക്കിടയില്‍ ചേരിതിരിവിന് ഇടയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....