News Beyond Headlines

28 Tuesday
April

ശബരിമല തീര്‍ത്ഥാടന മറവില്‍ വീണ്ടും സമര നീക്കം

കൊവിഡ് മാനദണ്ഡം അനുസരിച്ച് ശബരിമല തകര്‍ത്ഥാടനം നടത്തമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സോഷ്യമീഡിയലൂടെ പ്രചരണം തുടങ്ങി ഹൈന്ദവ ഗ്രൂപ്പുകള്‍. സംഘപരിവാര്‍ സംഘടനകളില്‍ ഒന്നും ഇല്ലാത്ത ചില പ്രസ്ഥാനങ്ങളുടെ മറവിലാണ് സര്‍ക്കാരിനെതിരെ നുണകഥകളുമായി രംഗത്തു വന്നിരിക്കുന്നത്.
കൊവിഡ് പരിശോധനയുടെ പേരില്‍ പണം വാങ്ങും, ശബരിമലയില്‍മാത്രമാണ് നിയന്ത്രണം മറ്റ് മതങ്ങള്‍ക്ക് എല്ലാത്തിനും അനുമതി ഉണ്ട് , പമ്പയില്‍ കുളിക്കാന്‍ അനുവദിക്കാത്തത് ഹിന്ദു ആചാരം തകര്‍ക്കാനാണ് തുടങ്ങിയ പ്രചരണങ്ങളാണ് സജീവം.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. ഇതിനൊപ്പം സ്ത്രീ പ്രവേശന വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന മതാ സാമുദായിക സംഘടനകളെയും, അന്ന് അകന്ന് നിന്ന എസ് എന്‍ ഡി പി യോഗത്തെയും ഒപ്പം എത്തിക്കാനും ബിജെപി ശ്രമം തുടങ്ങി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും , അതിനു പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഹൈന്ദവ വികാരം ഉണര്‍ത്തിയാല്‍ ഗുണം ചെയ്യും എന്ന കാഴ്ച്ചപ്പാടിലാണ് ഈ നീക്കം. ഇന്നലെ എന്‍ എസ് എസ് പുറത്തിറക്കിയ പത്രകുറിപ്പ് ഈ നീക്കത്തിന്റെ തുടക്കമായിട്ട് വേണം വിലയിരുത്താന്‍.
എല്ലാ പരിശോധനയും നടത്തി മാത്രം അകത്തേക്ക് ഭക്തരെ അനുവദിച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പൂജാരിയടക്കമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഈ ദുര്‍ഗതി പുറപ്പെടാശാന്തിയുള്ള ശബരിമലയിലും മാളികപ്പുറത്തും ഉണ്ടാകുന്നത് ഒഴിവാക്കപ്പെടണം. അവര്‍ക്ക് രോഗം ബാധിച്ചാല്‍ അത് ഗുരുതരമായ ആചാരലംഘനത്തിനും മനസ്താപത്തിനും വഴിതെളിക്കും ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം .
കാനനയാത്ര, ഇടത്താവളങ്ങളിലെ വിശ്രമം, പാപപുണ്യങ്ങളുടെ ചുമടായ ഇരുമുടിക്കെട്ട്, പമ്പയിലെ സ്‌നാനം, പമ്പാതീരത്തെ ബലി തര്‍പ്പണം, പമ്പയിലും സന്നിധാനത്തും വിരിവച്ചുള്ള വിശ്രമവും ഉറക്കവും, ഇരുമുടിക്കെട്ടില്‍ നിറച്ചുകൊണ്ടുവന്നിട്ടുള്ള നെയ് അയ്യന് അഭിഷേകം നടത്തി തിരികെ ലഭിക്കുന്ന പ്രസാദം, ഭസ്മക്കുളത്തിലെ ശരീരശുദ്ധീകരണം എന്നിവയെല്ലാം തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ് പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഇത് അനുവദിക്കുക പ്രയാസമാണ്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുകയാണ് ദേവസ്വം ബെഞ്ചില്‍ നിന്നാണ് ഇനി തീരുമാനം ഉണ്ടാകേണ്ടത്. ഇതിനിടയിലാണ് എന്‍ എസ് എസ് രംഗത്തു വന്നിരിക്കുന്നത്.
അനുഷ്ഠാനമൂല്യം ചോര്‍ന്നുപോകാതെ തീര്‍ഥാടനം നടത്താന്‍ ഭക്തജനങ്ങളെ സഹായിക്കുന്ന വിധമായിരിക്കണം ശബരിമലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ആചാരം പറഞ്ഞായിരുന്നു സ്ത്രീപ്രവേശന സമയത്തും ഇദ്ദേഹത്തിന്റെ സമരപ്രഖ്യാപന.

തീര്‍ഥാടനത്തോടനുബന്ധിച്ചു ശബരിമലയിലും പമ്പയിലും എരുമേലിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ തീര്‍ഥാടകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകും. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടിവന്നാല്‍ അതു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്നാണ് എന്‍ എസ് എസ് നിലപാട്.

സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് കോവിഡ് മാനദണ്ഡങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന അകലം പാലിച്ചുകൊണ്ടു വിരിവയ്ക്കുന്നതിനുള്ള അനുമതി നല്‍കണം. 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത് എന്ന നിരോധനാജ്ഞ പത്തനംതിട്ട, കോട്ടയം ജില്ലകളിലെങ്കിലും തീര്‍ഥാടകര്‍ക്കു ബാധമാക്കാന്‍ പാടില്ലന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അയ്യപ്പനില്‍ വിലയംകൊള്ളലാണ് ശബരിമല തീര്‍ഥാടനത്തിന്റെ ലക്ഷ്യം. ഇതിന് ആവശ്യമാകുന്ന ആചാരാനുഷ്ഠാനങ്ങളില്‍, കോവിഡിന്റെ പരിമിതിക്കുള്ളില്‍ നിന്നു ഭക്തജനങ്ങളെ സഹായിക്കുന്ന തരത്തിലാകണം നിയന്ത്രണം. പമ്പാസ്നാനവും ബലിതര്‍പ്പണവും നെയ്യഭിഷേകവും നടത്താനുള്ള അവസരവും ഓരോ ഭക്തനും നല്‍കണം. വിശ്വാസികളുടെ ദര്‍ശനസ്വാതന്ത്ര്യത്തെ കേവലം വരുമാനസ്രോതസ്സായി മാത്രം കരുതാന്‍ പാടില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....