നട്‌വര്‍ ഗോപീകൃഷ്ണ നാഷണല്‍ അവാര്‍ഡിന് കോഴിക്കോട് സ്വദേശിയായ പതിനാലുകാരി ആര്‍ദ്ര എം. അര്‍ഹയായി. ഓള്‍ ഇന്ത്യ ഡാന്‍സേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 56 വര്‍ഷമായി നല്‍കി വരുന്ന പുരസ്‌കാരണാണിത്. 56 വര്‍ഷത്തിനിടക്ക് ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നര്‍ത്തകിയാണ് ആര്‍ദ്ര. കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്‍ദ്ര. ഭരതനാട്യത്തിലെ ഉജ്ജ്വലമായ പെര്‍ഫോമന്‍സിനാണ് ആര്‍ദ്ര നട് വര്‍ ഗോപീകൃഷ്ണ അവാര്‍ഡ് സ്വന്തമാക്കിയത്. ഉത്തരാഖണ്ഡിലെ ബിലായില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച തടസങ്ങള്‍ കാരണം ഓണ്‍ലൈനായി മത്സരം നടത്തുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ വച്ചായിരുന്നു മത്സരം. മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ ഡാന്‍സേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ ക്ലാസിക്കല്‍ ഡാന്‍സ് മത്സരത്തില്‍ കുച്ചുപ്പുടിയില്‍ സ്വര്‍ണ മെഡല്‍, എഐഡിഎയുടെ തന്നെ ഇന്റര്‍നാഷണല്‍ ഡാന്‍സ് കോമ്പറ്റീഷനില്‍ ഭരതനാട്യത്തില്‍ നൃത്ത കലാവൈഭവ പുരസ്‌കാരം എന്നിവ ആര്‍ദ്ര നേടിയിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി സെമി ക്ലാസിക, ഫോക്ക് ഡാന്‍സ് എന്നിവയില്‍ നിപുണയാണ്. കലാമണ്ഡലം വിനോദിനി, ഡോ.ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവരാണ് ഗുരുക്കന്‍മാര്‍. കോഴിക്കോട് സ്വദേശികളായ ശ്രീജിത്തിന്റെയും ഗ്രീഷ്മയുടെയും മകളാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....