കോഴിക്കോട്: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഓപ്പണ്‍ സര്‍വകലാശാല വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചത്. മുസ്ലിം ലീഗിന് പുറമെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അന്ധമായ ന്യൂനപക്ഷവിരോധം സാമുദായികധ്രുവീകരണത്തിന് വഴിവെക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി.
ഓപ്പണ്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്. ജാതിരഹിത സമൂഹത്തിന്റെ നിര്‍മിതിക്ക് പ്രയത്‌നിച്ച നേതാവന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലയില്‍ ഇത്തരമൊരു വിവാദം തീര്‍ത്തും അനുചിതമാണെന്ന് മുശാവറ ചൂണ്ടിക്കാട്ടി. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് നിയമനാധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ലീഗ് മുഖപത്രമായ 'ചന്ദ്രിക'യിലെ മുഖപ്രസംഗത്തില്‍ മുബാറക് പാഷയെ എതിര്‍ത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 'മുസ്ലിം പേരിനോട് ഓക്കാനമോ?' എന്ന തലക്കെട്ടോടെയാണ് ലീഗ് മുഖപത്രത്തില്‍ എഡിറ്റോറിയല്‍ വന്നത്. ഇടത് അധ്യാപകസംഘടനകളുടെയടക്കം എതിര്‍പ്പ് വകവെക്കാതെ മുബാറക് പാഷയെ ശ്രീനാരായണഗുരു സര്‍വകലാശാല വിസിയാക്കിയത് മന്ത്രി കെ ടി ജലീലുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്നാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ലീഗ് സര്‍ക്കാരിനും പാഷയ്ക്കും പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....