ഒപ്പം നിന്നപ്പോള്‍ ആഞ്ഞുചവിട്ടി ഒതുക്കിയ മാണി വിഭാഗം കേരള കോണ്‍ഗ്രസ് കരുത്തായിരുന്നുവെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നു. പഞ്ചായത്തു സീറ്റുകളും ബ്‌ളോക്ക് , ജില്ലാ പഞ്ചായത്ത് സീറ്റുകളും നഷ്ടമാവാതിരികകാന്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കു പിന്നാലെ പലയിടത്തും ഡി സി നേതാക്കള്‍.
കോട്ടയത്തെ യുഡിഎഫ് കുത്തക തകര്‍ക്കാനാണ് സിപിഎം നീക്കം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയവും പുതുപ്പള്ളിയും കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ ബാക്കി സീറ്റുകള്‍ അടര്‍ത്തിയെടുത്തുള്ള ഭരണ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടിയതെന്ന് എല്ലാ നേതാക്കളും ഇന്നലെമുതുല്‍ സമ്മതിച്ചു തുടങ്ങി.
യു ഡി എഫ് യോംത്തില്‍ പി ജെ വികാരധീനനായി പ്ഡ്ഡംഗിച്ചെങ്കിലും ആരും അത്രഗൗരവത്തില്‍ അത് എടുത്തിട്ടില്ല. റോഷി അഗസ്റ്റിനെയെങ്കിലും തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിജെക്ക് മുന്നില്‍ വച്ചിരിക്കുന്നത്.
കോട്ടയവും പുതുപ്പള്ളിയും ഒഴികെ ഏഴ് നിയമസഭാ സീറ്റും ജോസ് കെ മാണിക്കൊപ്പം ചേര്‍ന്ന് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തുമായി പതിനഞ്ചോളം സീറ്റുകളില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മാണി ഫാക്ടറിന് കഴിയുമെന്ന് കണക്കു കൂട്ടല്‍. ഇതാണ് ജോസ് കെ മാണിക്ക് ഇടതു പക്ഷത്ത് എത്താന്‍ വഴിയൊരുക്കിയ ഘടകവും.
കേരള കോണ്‍ഗ്രസിന്റെ (എം) സഹായത്തോടെ കോട്ടയം ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും അധികമായി പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടല്‍. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് സംസ്ഥാനത്ത് പൊതുവേ ഗുണമുണ്ടാക്കുമെന്നും അത് കോട്ടയത്തും പ്രതിഫലിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ 2 സീറ്റ് മാത്രമാണ് എല്‍ഡിഎഫിനു ലഭിച്ചത് വൈക്കവും ഏറ്റുമാനൂരും. ഉപതിരഞ്ഞെടുപ്പില്‍ പാലായും നേടി. കേരള കോണ്‍ഗ്രസ് കൂടെയുണ്ടെങ്കില്‍ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം എന്നീ ഏഴു മണ്ഡലങ്ങളില്‍ പോ്‌രട്ടാം കടുക്കും, രണ്ട് സീറ്റ് എന്നത് 4 ,5 എന്ന നിലയിലേക്ക് എത്തും.
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് എത്തുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി 8 നിയോജക മണ്ഡലങ്ങള്‍ മാറും. പാലയും കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഏറ്റുമാനൂരും ചങ്ങനാശേരിയും തൊടുപുഴയും ഇടുക്കിയും. ഈ സീറ്റുകളില്‍ കരുതലോടെയാണ് മുന്നണികള്‍ തീരുമാനം എടുക്കുക. പാലായില്‍ ജോസ് കെ മാണി ഇടത് സ്ഥാനാര്‍ത്ഥിയാകുവാനാണ് കൂടുതല്‍ സാധ്യത.
പിടിച്ചെടുക്കാം എന്ന് കേരള കോണ്‍ഗ്രസ് (എം) ഉറച്ചു വിശ്വസിക്കുന്ന സീറ്റാണ് കടുത്തുരുത്തി. കടുത്തുരുത്തി സീറ്റിലും മത്സരിക്കാന്‍ ജോസ് കെ. മാണിയുടെ പേരുണ്ട്. ഒരു പക്േ ജോസ് കെ മാണി മത്‌സരിക്കാതെ മാറി നിന്ന് നിഷാ ജോസ കെ മാണി മത്‌സരിക്കാനും സാധ്യതയുണ്ട്. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍ക്ക് എന്ന് ഉറപ്പില്ല ഡോ. എന്‍. ജയരാജ് തന്നെയാകും കേരള കോണ്‍ഗ്രസിന്റെ (എം) സ്ഥാനാര്‍ത്ഥി. എന്നാല്‍ സീറ്റിനുവേണ്ടി വലിയ കടും പിടുത്തം ജയരാജ് നടത്തുന്നില്ല.
പൂഞ്ഞാറില്‍ എല്‍ഡിഎഫ്, യുഡിഎഫ്, പി.സി. ജോര്‍ജിന്റെ ജനപക്ഷം എന്നിവ തമ്മില്‍ ത്രികോണ മത്സരത്തിനും സാധ്യത. ബിജെപിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് നേടിയ മണ്ഡലാണ്. ഏറ്റുമാനൂരില്‍ സിപിഎം തന്നെ മത്സരിച്ചേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....