വിശ്വാസവഴിയില്‍ അടിയുറച്ച് പോകുമ്പോഴും സമൂഹം നേരിടുന്ന ഒട്ടേറെ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ശ്രമിച്ച മനുഷ്യസ്‌നേഹിയായിരുന്നു കാലംചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെന്ന് ലോക് താന്ത്രിക് ജനതാദള്‍(എല്‍.ജെ.ഡി.) സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പി.ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷസ്ഥാനത്തായിരിക്കുമ്പോഴും അതിനു മുമ്പും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഭൂകമ്പങ്ങളില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസവുമായി അദ്ദേഹമെത്തി. പശ്ചിമബംഗാളിലും ഒഡിഷയിലും വെളളപ്പൊക്ക കെടുതികളില്‍ അലഞ്ഞവര്‍ക്ക് ദുരിതാശ്വാസവുമായി സഭ നീങ്ങിയത് ഡോ.ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു. സുനാമി ദുരന്തം നേരിട്ടവര്‍ക്കും അദ്ദേഹം നേരിട്ടെത്തി കൈത്താങ്ങായി. പ്രളയത്തിലെ ഇരകള്‍ക്ക് 100 വീടുകളെന്ന ആശയം അദ്ദേഹമാണ് നടപ്പാക്കിയത്.
ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് മെത്രാപ്പോലീത്ത സംസാരിച്ചത് പിന്നീട് ഭരണകൂടങ്ങള്‍ക്കും പ്രചോദനമായി. ഈ വിഭാഗത്തിനായി സഭ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മുംബൈയിലെ ചുവന്നതെരുവിലെ ആശ്രയമില്ലാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടി നവജീവന്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടതും രാജ്യം ശ്രദ്ധിച്ച നീക്കമായിരുന്നു. സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന നൂറ്റാണ്ട് പിന്നിട്ട മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രിയോഗങ്ങള്‍ക്ക് സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് ഡോ. ജോസഫ് മെത്രാപ്പോലീത്തയാണ്. ഇതിനായി അദ്ദേഹം കണ്‍വെന്‍ഷന്റെ സമയക്രമം പരിഷ്‌കരിച്ചുവെന്നും ശ്രേയാംസ് കുമാര്‍ അനുസ്മരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....