News Beyond Headlines

28 Tuesday
April

ജോസ് പോയതിനു പിന്നാലെ വീണ്ടും തമ്മിലടി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു ഡി എഫ് വിട്ടതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പുതന്നെ മുന്നണിക്കുള്ളില്‍ വീണ്ടും തമ്മിലടി. ജോസഫ് ഗ്രൂപ്പ് നേതാക്കളും എ വിഭാഗവും തമ്മിലാണ് പോരു രൂക്ഷം.
ഇതില്‍ തങ്ങളുടെ അനിഷ്ടം മുസ്‌ളീം ലീഗ് കെ പി സിസി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും , നിയമസഭാ തിരഞ്ഞെടുപ്പിലെയും സീറ്റിന്റെ പേരിലാണ് ജോസഫ് ഗ്രൂപ്പ് കലഹത്തിന് തുടക്കമിട്ടിരിക്കുന്നത്.

കേരളകോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമാകുമ്പോള്‍ യുഡിഎഫിനുള്ള പരുക്ക് മാറ്റേണ്ട ഈ സമയത്ത് നിയമസഭാ സീറ്റുകളെക്കുറിച്ചു ചര്‍ച്ച സൃഷ്ടിച്ചത് അനവസരത്തിലായെന്ന വികാരമാണു ലീഗ് നേതൃത്വത്തിനുള്ളത്.

കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വം പി.ജെ.ജോസഫുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു മധ്യകേരളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളുമാണു വിലയിരുത്തിയത്. ജോസ് പക്ഷത്തിന്റെ പോക്ക് യുഡിഎഫിനു നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ ആലോചിച്ചു. കെ.എം.മാണിയുടെ പൈതൃകമുള്ള പാര്‍ട്ടിയെ ഉപേക്ഷിക്കുകയും ജോസഫിനെ കൂടെ നിര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ യുഡിഎഫിന്റെ കേരളകോണ്‍ഗ്രസ് മുഖമായി ജോസഫ് മുന്നില്‍ നില്‍ക്കണമെന്നായിരുന്നു ആവശ്യം.
ജോസ് വിഭാഗത്തില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കുന്നതും ചര്‍ച്ച ചെയ്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന ഉറപ്പു നല്‍കി. ഇതിനിടയിലാണു കഴിഞ്ഞതവണ കേരളകോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും ജോസഫ് ചോദിച്ചത്. അവരുടെ ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ കയ്യോടെ തള്ളി.

പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാനായി കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ചേരും. മധ്യകേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കൂടുതല്‍ ശക്തമായ ഇടപെടലുകളും കോണ്‍ഗ്രസ് ആലോചിക്കുന്നു. പക്ഷെ ഇത് ഗൗനിക്കാതെ സ്വന്തം അണികള്‍ക്ക് സീറ്റ് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ജോസഫ്. ഈ നീക്ംക താഴേത്തട്ടിലെ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ മറുഭാഗത്ത് എത്തിക്കുമെന്ന് എ ഗ്രൂപ്പ് പറയുന്നു.

ഇന്നലെ പറഞ്ഞിതിനു പിന്നാലെ ഇന്നും തന്റെ അവകാശ വാദം ഒന്നുകൂടി ആവര്‍ത്തിച്ചുകൊണ്ട് ജോസഫ് രംഗത്തുവന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ.ജോസഫ് എംഎല്‍എ. മുന്‍പ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവര്‍ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നും ജോസഫ് പറഞ്ഞു.

വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ഇതിനിടെ ജോസഫ് വിഭാഗത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും സീറ്റ് ചര്‍ച്ചയില്‍ ഉണ്ടാകില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയ അതേ പരിഗണന ജോസഫ് വിഭാഗത്തിനും നല്‍കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം ജോസഫുമായി ചര്‍ച്ച ചെയ്തിരുന്നു. കെ. മുരളീധരന്‍ പറഞ്ഞ കാര്യങ്ങള്‍ക്കു മറുപടി പറയുന്നില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....