News Beyond Headlines

07 Thursday
May

കേരളത്തിലോടുന്ന ഒമ്പത് പാസഞ്ചറുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കും

സംസ്ഥാനത്ത് ഓടുന്ന ഒമ്പത് പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസുകളാക്കി മാറ്റും. റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. 200 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് എക്സ്പ്രസാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാഗര്‍കോവില്‍-കോട്ടയം, കോയമ്പത്തൂര്‍-മംഗളൂരു, കോട്ടയം-നിലമ്പൂര്‍, പുനലൂര്‍-ഗുരുവായൂര്‍,തൃശൂര്‍-കണ്ണൂര്‍, കണ്ണൂര്‍-കോയമ്പത്തൂര്‍, മംഗളൂരു-കോഴിക്കോട്, മധുര-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി പാസഞ്ചര്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഈ ട്രെയിനുകളുടെ ഹാള്‍ട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് കേരളത്തില്‍ പിന്‍വലിക്കുന്ന സ്റ്റോപ്പുകളില്‍ ഏറെയും.
യാത്രക്കാര്‍ കുറവുളള 5 ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കും. എറണാകുളം-കായംകുളം, തൃശൂര്‍-ഗുരുവായൂര്‍, എറണാകുളം-കായംകുളം മെമു, പുനലൂര്‍-കൊല്ലം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം എന്നിവയാണ് റദ്ദാക്കുക. പാലക്കാട്-തിരുച്ചെന്തൂര്‍ പാസഞ്ചര്‍ മധുര വരെയാക്കി ചുരുക്കി. പാലക്കാടിനും പൊളളാച്ചിക്കും ഇടയില്‍ പാസഞ്ചറായും പൊളളാച്ചിക്കും മധുരയ്ക്കുമിടയില്‍ എക്സ്പ്രസുമായി സര്‍വീസ് നടത്തും. കേരളത്തില്‍ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കാര്യമായി കുറച്ചിട്ടില്ല. മയ്യനാട്, ഡിവൈന്‍ നഗര്‍ സ്റ്റോപ്പുകളാണ് പ്രധാനമായും ഒഴിവാക്കിയത്. ചെന്നൈ എഗ്മൂര്‍-കൊല്ലം എക്സ്പ്രസിന്റെ ഇടമണ്‍,തെന്‍മല സ്റ്റോപ്പുകളും തിരുനെല്‍വേലി-പാലക്കാട് പാലരുവിയുടെ ന്യൂ ആര്യന്‍കാവ്, തെന്‍മല സ്റ്റോപ്പുകളും പിന്‍വലിക്കും. ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ എറണാകുളം-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ എന്നിങ്ങനെ രണ്ടാക്കും.
മുംബൈ ഐഐടിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ, ടൈംടേബിള്‍ ഉടച്ചു വാര്‍ക്കുന്നത്. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും പുനപരിശോധിച്ചു നഷ്ടത്തിലായവ ഒഴിവാക്കും. ലിങ്ക് ട്രെയിനുകള്‍ ഒഴിവാക്കുന്നതോടെ 5 ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂടും. എറണാകുളം-കാരയ്ക്കല്‍, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍, കന്യാകുമാരി- കത്ര ഹിമസാഗര്‍ എക്സ്പ്രസ്, കൊച്ചുവേളി-ഡറാഡൂണ്‍, ധന്‍ബാദ്-ആലപ്പുഴ എന്നിവയിലെ കോച്ചുകളുടെ എണ്ണമാണ് കൂടുക. 2 മുതല്‍ 4 വരെ കോച്ചുകള്‍ ആദ്യഘട്ടത്തില്‍ കൂട്ടും. യാത്രക്കാര്‍ കുറവായതിനാല്‍ മംഗളൂരു-കത്ര നവയുഗ് എക്സ്പ്രസ് റദ്ദാക്കും. എറണാകുളം-ടാറ്റ പുതിയ സര്‍വീസ് ആരംഭിക്കും. ടൈംടേബിള്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ സമയമാറ്റവും പരിഗണനയിലുണ്ട്. രാത്രിയില്‍ പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിക്കാനാണ് ശ്രമം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....