പാലക്കാട് കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് കോളനിവാസികളില്‍ ചിലര്‍ മദ്യപിച്ചിരുന്നു. രാത്രിയോടെ ഒരാള്‍ കുഴഞ്ഞുവീഴുകയും ഛര്‍ദ്ദിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. രണ്ടുപേരെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കോളനി വാസികള്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന സംശയം ഉയര്‍ന്നത്. ഇക്കാര്യം മൃതദേഹ പരിശോധനക്ക് ശേഷം മാത്രമേ ഉറപ്പിക്കാന്‍ ആവൂ എന്ന് പൊലീസും എക്സൈസും പറഞ്ഞു. മദ്യപിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലരെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും ഒരേ മദ്യം തന്നെയാണ് കഴിച്ചത്. മദ്യത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മദ്യത്തിന് ഫിനോയിലിന്റെ മണമായിരുന്നുവെന്ന് മദ്യം കഴിച്ച ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....