News Beyond Headlines

07 Thursday
May

ചെന്നിത്തലയുടെ രാഹുല്‍ വിമര്‍ശനം കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങള്‍

കേരള സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധിയുടെ പത്രസമ്മേളന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്തു വന്നത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ആകുന്നു.
ഗാന്ധികുടുംബത്തിന് എതിരെ കേരളത്തില്‍ നിന്ന് ശശിതരൂരിന്റെ നേതൃത്വത്തില്‍ ഒരു നീക്കം നടത്തിന്റെ അലയടികള്‍ അടങ്ങിവരുമ്പോഴാണ് ചെന്നിത്തലയുടെ വിമര്‍ശനം . കാര്യങ്ങള്‍ അറിയാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നാണ് ബിജെപി അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടിയായി നല്‍കുന്നത്.
അതിന് സമാനമായ വിമര്‍ശനമാണ് ചെന്നിത്തല നടത്തിയതെന്ന് ഹൈക്കാമന്റിലെ ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. ദേശീയ മാധ്യമങ്ങളും , ബി ജെപി യും ഇത് ആയുധമാക്കിയാല്‍ മറുപടി എന്ത് പറയും എന്നതാണ് ഇവരുടെ ചോദ്യം .
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് സാധ്യത. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
കേരളത്തിലെ പ്രാദേശിക വിഷയത്തില്‍ രാഹുല്‍ ഗാന്ധിയേ പോലുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല. പ്രദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തങ്ങളെപ്പോലുള്ളവര്‍ ഉണ്ടെന്നാണ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൊവിഡ് പ്രതിരോധത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തെ പ്രകീര്‍ത്തിച്ചിരുന്നു. ഇതാണ് ചെന്നിത്തലയെ പ്രകോപിച്ചത്.

മികച്ച വികേന്ദ്രീകൃത സംവിധാനങ്ങളാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേരളത്തെ വ്യത്യസ്തമാക്കുന്നത്. രോഗത്തെ അതിജീവിക്കാനുള്ള കഴിവ് കേരളത്തിനുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിത്. ഇതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് രാഹുലിനെ തള്ളിയുള്ള ചെന്നിത്തലയുടെ പ്രതികരണം.
ദേശീയ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേയി മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ ദേശീയനയമാണ് അതിനെയും ചെന്നിത്തല തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് മുന്‍നിര്‍ത്തി ചെന്നിത്തലയെ ഒതാക്കാനാണ് പുതിയ നീക്കം.
മുല്ലപ്പള്ളിരാമചന്ദ്രന്‍ തലപ്പത്ത് എത്തിയതുപോലെ മറ്റാരെങ്കിലും തിരഞ്ഞെടുപ്പ് നയിക്കാന്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ചെന്നിത്തലയെ പാടെ ക്കതുക്കാന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടി ഇതിന് പിന്‍തുണ നല്‍കുന്നുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....