ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതിന് പിന്നിലെ ബിജെപിയിലെ ഉള് പാര്‍ട്ടി പ്രശ്നങ്ങള്‍ക്കും പങ്കുണ്ടെന്ന സംശയത്തില്‍ ആര് എസ് എസ്.
മുരളീധരവിഭാഗമാണ് പറഞ്ഞ് തീര്‍ത്തുകൊണ്ടിരുന്ന പ്രശ്നത്തിനെ വലിയ വിവാദമാക്കി മാറ്റയതെന്ന് ഇവര്‍ കരുതുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിനെ പഴിചാരി രക്ഷപെടാന്‍ സുരേന്ദ്രന് ശ്രമിക്കുന്നുണ്ടെങ്കിലും അത് പാര്‍ട്ടിക്കുള്ളില്‍ വിലപ്പോയിട്ടില്ല.
പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമാക്കി കുമ്മനത്തെ ഒതുക്കിയതിന് പിന്നാലെയാണ് പൊലീസ് കേസും .ഇതിനിടെയിലും സംശയങ്ങള്‍ പുകയുകയാണ്.
പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികള്‍.
കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീണ്‍ വി.പിള്ള പറഞ്ഞു. പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആര്‍ ഹരികൃഷണന് പരാതി നല്‍കിയത്.
കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയുടെ നിര്‍ദേശപ്രകാരമാണ് പരാതിക്കാരന് കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് പരാതിയില്‍ പരാമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോള്‍ നിക്ഷേപകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീണ്‍ പറയുന്നത്.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന കേസില്‍ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഈ കേസുണ്ടാക്കിയെടുത്തതെന്നാണ് ആര് എസ് എസ് വിലയിരുത്തല്‍.
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ നയതന്ത്ര ചട്ടലംഘന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നിലും സംസ്ഥാന ബിജെപിയിലെ ചിലരാണെന്ന വാദം സജീവമായിരുന്നു. ഈ കേസില്‍ പ്രധാനമന്ത്രി മുരളീധരന് ക്ലീന്‍ ചിറ്റ് നല്കി. തൊട്ട് പിന്നാലെയാണ് കുമ്മനത്തെ പ്രതിയാക്കുന്ന കേസും വന്നത്. വ്യക്തമായ ഗൂഢാലോചന പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. നേരത്തെ മെഡിക്കല്‍ കോഴയിലും കുമ്മനത്തിന്റെ പേര് ചര്‍ച്ചയാക്കിയിരുന്നു. സംസ്ഥാന വിജിലന്‍സിന് ഈ കേസില്‍ തെളിവ് കണ്ടെത്താനായിട്ടില്ല.
തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന് കുമ്മനം വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇത് പുതിയ പൊട്ടിത്തെറിക്ക് ഇടയാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....