News Beyond Headlines

28 Tuesday
April

ജാള്യത മറയ്ക്കാന്‍ തിരുവഞ്ചൂരിന്റെ പുതിയ കളി

കോട്ടയം എം എല്‍ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കോട്ടയത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യം ഇതാണ്.
ബഹുമാനപ്പെട്ട എംഎല്‍എ താങ്കള്‍ ആര്‍ എസ് എസ് കേന്ദ്രം സന്ദര്‍ശിച്ചോ.
അങ്ങനെ ചോദിക്കാനുള്ള കാരണം എന്തായിരുന്നു,
പനച്ചിക്കാട്ടെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലും, അവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മുന്‍മന്ത്രി തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിച്ച ചിത്രം വളരെ വേഗം പ്രചരിപ്പിക്കപ്പെട്ടു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായതോടെ സ്വഭാവികമായും കേരളത്തിലെ സി പി എം നേതാക്കള്‍ ഈ നീക്കത്തെ വിമര്‍ശിച്ചു.
എന്നാല്‍ അതിനു മറുപടിയുമായി എത്തിയ എംഎല്‍എ നല്‍കിയ മറുപടി അതിലും വിചിത്രമാണ്. പനച്ചിക്കാട് ക്ഷേത്രത്തില്‍ എത്തിയ താന്‍ അവിടുത്തെ ആളുകള്‍ പറഞ്ഞതുകൊണ്ട് അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് പോയി.
ഉദ്ഘാടനത്തിന് വരുന്ന ആള്‍ അങ്ങനെ പോകാം സ്വഭാവികം . പക്ഷെ അദ്ദേഹം പറയുന്നതിലും പുറത്തുവന്ന ചിത്രങ്ങളിലും വളരെ വൈരുദ്ധ്യമുണ്ട്. അദ്ദേഹം പറയുന്നതുപോലെ ആണ് കാര്യങ്ങള്‍ എങ്കില്‍ ആ ചിത്രത്തില്‍ ക്ഷേത്രത്തിന്റെ പ്രധാനികള്‍ ആരെങ്കിലും ആ സന്ദര്‍ശന സമയത്ത് ഒപ്പം ഉണ്ടാവേണ്ട , കാരണം അവര്‍ക്കാണല്ലോ തങ്ങള്‍ നടത്തുന്ന കാര്യങ്ങള്‍ എല്ലാം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് നടക്കുന്നതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തേണ്ടത്. പക്ഷെ അങ്ങനെയുള്ള ഒരു ഉന്നതിനും അദ്ദേഹത്തിനൊപ്പം ഇല്ലായിരുന്നു എന്ന് ആ ചിത്രങ്ങളും പിന്നീട് എംഎല്‍എ പുറത്തിറക്കിയ പ്രസ്താവനയിലും അവര്‍ ആരുടെയും പേരുകള്‍ പറയുന്നില്ല.
സംഗതി കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും ചര്‍ച്ചയായതോടെ പുതിയ കളിയുമായി രംഗത്ത് വന്നിരിക്കുകയാണ് തിരുവഞ്ചൂര്‍.
ആര്‍ എസ് എസ് കേന്ദ്രത്തില്‍ പോയതിന്റെ മറുപടിയായി താന്‍ അമ്പലത്തിലാണ് പോയതെന്ന് പറഞ്ഞ് അതുമറയാക്കി രാഷ്ട്രീയ കളിക്ക് ഇറങ്ങിയിരിക്കുകയാണ് മുന്‍ മന്ത്രി വിജയദശമി നാളില്‍ തിരുവഞ്ചൂര്‍ വീണ്ടും കാര്യാലയത്തില്‍ എത്തി.
. ഇതിന് ശേഷം കലവറയിലുമെത്തി അവിടെ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. തിരുവഞ്ചൂര്‍ കെ സുരേന്ദ്രന്‍ നടത്തുന്നതിലും വലിയ കളിക്കാണ് നീക്കം നടത്തിയിരിക്കുന്നത്.
അമ്പലത്തില്‍ പോകാത്തതിനാലാണ് സിപിഎം നേതാക്കള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ശബരിമല വിവാദവും തുടര്‍ സംഭവങ്ങളും സിപിഎം മറക്കരുത്. പനച്ചിക്കാട് ക്ഷേത്രത്തെ സിപിഎം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് . ക്ഷേത്രത്തെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎം തയ്യാറാകണം. മതമൈത്രിക്ക് പേരുകേട്ട സ്ഥലമാണ് പനച്ചിക്കാട്. വിവിധ മതങ്ങളിലെ ദേവാലയങ്ങള്‍ തമ്മില്‍ ഇവിടെ വലിയ മൈത്രിയിലാണ്. അത് പോലും പരിഗണിക്കാതെയാണ് സിപിഎം വിവാദമുണ്ടാക്കുന്നതെന്നും കോട്ടയം എം എല്‍ എ പറഞ്ഞു.

പക്ഷെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം , സി പി എം തിരുവഞ്ചൂര്‍ പനച്ചിക്കാട്ട് പോയോ എന്ന് ചോദിച്ചോ,

ഇല്ല

പിന്നെ പനച്ചിക്കാട്ടെ കാര്യം ആരാണ് വിളിച്ചു പറയുന്നത്.

അത് മുന്‍ മന്ത്രിയും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അപ്പോ ക്ഷേത്രത്തെ വിവാദത്തിലാക്കി രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ആരാണ്. ആ ചോദ്യത്തിന് മുന്‍ മന്ത്രിക്കും, അനുയായികള്‍ക്കും മറുപടി ഇല്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....