സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഒരു എം എല്‍ എ യുടെ പേര് പരാമര്‍ശിക്കപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് സംശയം.
കേസില്‍ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സര്‍ക്കാരിനെതിരെ തിരിയാനുള്ള ഒരു സാധ്യതയും കിട്ടിയിരുന്നില്ല. അതിനിടയിലാണ് പ്രതിയുടെ ഭാര്യയുടെ മൊഴി എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ കേസില്‍ ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ആദ്യം തന്നെ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്ന പ്രതിയാണ് സന്ദീപ് നായര്‍ .ഇയാളും ഭാര്യയുമാണ് കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു 'റമീസ് ഭായ്' സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേസില്‍ വിവിധ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ റമീറന്റെ മൊഴിയില്‍ ജനപ്രതിനിധികളുടെ പേരില്ല. കേസില്‍ മറ്റൊരു കേന്ദ്രത്തില്‍ നിന്നും ഇവര്‍ക്കെതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടുമില്ല.
കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ എന്നു റമീസ് പറയുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോര്‍ട്ടിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നു കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.. 'കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പ്രതികളാരും എനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. പ്രതിയുടെ ഭാര്യ മൊഴി നല്‍കിയെന്നാണ് കസ്റ്റംസ് ധനമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് പുറത്തുനടന്ന ഗൂഢാലോചനയാണെന്നു വ്യക്തമാണ്'- റസാഖ് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിലെ ഒരു പ്രതിയുമായും ബന്ധമില്ല. ഇവരെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ ബന്ധുവല്ല; അയല്‍വാസിയാണ്. കൊടുവള്ളി നഗരസഭയിലെ ഇടതു കൗണ്‍സിലര്‍ എന്നതില്‍ അപ്പുറമുള്ള ഒരു ബന്ധവും ഫൈസലുമായിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും വിളിപ്പിച്ചിട്ടില്ല.
കസ്റ്റംസ് സ്വര്‍ണം പിടിച്ചാല്‍ സരിത് കുറ്റം ഏല്‍ക്കണമെന്നും അതിനു പ്രതിഫലം നല്‍കാമെന്നും റമീസ് ഉറപ്പു നല്‍കിയിരുന്നതായിഅന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോള്‍ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് പറഞ്ഞതയും സന്ദീപ് പറയുന്നുണ്ട്.
ഇതിനിടെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ 'ദാവൂദ് അല്‍ അറബി'യെന്ന വ്യവസായിയാണെന്നു കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നു . കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....