കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്‍കിയ അപേക്ഷ അപൂര്‍ണം. ഈ സാഹചര്യത്തില്‍ അപേക്ഷ തള്ളാനുള്ള സാധ്യതയേറി.ഇഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജില്‍ ഷാജിയുടെ വീടിന്റെ അളവെടുപ്പ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയിരുന്നു.
ഷാജിയുടെ വീട് നിര്‍മ്മിച്ചതില്‍ പെര്‍മിറ്റ് ലംഘനമുണ്ടായി എന്ന് കാണിച്ച് കോഴിക്കോട് നഗരസഭാ അധികൃതര്‍ ഇന്ന് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കും. 2013-ല്‍ 3200 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീട് നിര്‍മ്മിക്കാനാണ് ഷാജി കോഴിക്കോട് കോര്‍പറേഷനില്‍ നിന്നും അനുമതി തേടിയത്. എന്നാല്‍ പരിശോധനയില്‍ 5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതി വീടിനുള്ളതായാണ് കണ്ടെത്തിയത്. വീട് വിസ്തൃതി കൂട്ടൂമ്പോള്‍ സര്‍ക്കാരില്‍ നിന്നും നേടേണ്ട അനുമതിയൊന്നും ഷാജി തേടിയിട്ടില്ലെന്നും കോര്‍പ്പറേഷന്‍ ഇഡിയെ അറിയിക്കും.
ഗൃഹപരിശോധനയ്ക്ക് ശേഷം വീട് പൊളിച്ചു കളയാന്‍ കെ.എം. ഷാജിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുകയും പിന്നാലെ നിര്‍മ്മാണം നിയമപരമാക്കാനായി ഷാജി കോര്‍പ്പറേഷന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അപേക്ഷ അപൂര്‍ണമാണെന്നും അതിനാല്‍ തള്ളേണ്ടി വരുമെന്നുമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2013-ല്‍ താന്‍ വീടിന് പെര്‍മിറ്റ് എടുക്കുമ്പോള്‍ വേങ്ങേരി വില്ലേജിലെ പ്രദേശം ബഫര്‍ സോണായിരുന്നുവെന്നും പിന്നീട് 2017-ല്‍ ബഫര്‍ സോണ്‍ പിന്‍വലിച്ചു. സൗകര്യപ്രദമായ രീതിയില്‍ വീട് പുന: ക്രമീകരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും അപേക്ഷയില്‍ ഷാജി ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃത നിര്‍മ്മാണം നടന്നതായി കണ്ടെത്തിയെങ്കിലും നിയമപ്രകാരം തന്നെ പിഴ അടച്ച് തുടര്‍നടപടി ഒഴിവാക്കാന്‍ ചട്ടപ്രകാരം ഷാജിക്ക് സാധിക്കും.
എന്നാല്‍ ഇതിനായി നല്‍കിയ ഈ അപേക്ഷയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളോ വീടിന് നികുതിയടച്ചതിന്റെ രേഖയോ ഷാജി ഹാജരാക്കിയിട്ടില്ല. എന്നാല്‍ ഈ അപേക്ഷ തള്ളിയാലും അടുത്ത 15 ദിവസം കൊണ്ട് ഷാജിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ സാവകാശമുണ്ടാവും.
കണ്ണൂര്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസില്‍ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഷാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിക്കുന്നത്. ഇഡിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടും കണ്ണൂരില്‍ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട്ടിലും തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ അളവെടുപ്പ് നടത്തിയിരുന്നു.
കണ്ണൂരിലെ വീട്ടില്‍ അപകാത കണ്ടില്ലെങ്കിലും കോഴിക്കോട്ടെ വീട്ടില്‍ രേഖകളില്‍ ഉള്ളതിലും അധികം നിര്‍മ്മാണ പ്രവര്‍ത്തനം നടന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇന്ന് കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഓഫീസിലെത്തി കൈമാറും. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തും അവരുടെ പരിശോധന റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....