സംസ്ഥാനത്ത് കായിക മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തികളും 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. വടകര നാരായണ നഗരത്ത് ആരംഭിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ 1000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് കായിക വകുപ്പ് കിഫ്ബി മുഖേനനടത്തുന്നത്. കേരളം കായിക മേഖലയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും. വടകരയില്‍ കളരി അക്കാദമി സ്ഥാപിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ വേഗത്തിലാക്കും. പുത്തൂര്‍ വിഎച്ച്എസ്‌സി സ്‌കൂളില്‍ വോളിബാള്‍ കോര്‍ട്ടിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 440 കായിക താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി നല്‍കിയത്. ഒളിമ്പിക് ജേതാവായ മാനുവല്‍ഫെഡറിക്കിന് 42 ലക്ഷം രൂപയുടെയും സന്തോഷ് ട്രോഫി ജേതാവ് കെ.വി.രാഹുലിന് 15 ലക്ഷത്തിന്റേയും കായികതാരം ആര്യശ്രീക്ക് 10 ലക്ഷത്തിന്റേയും വീട് വെച്ചു നല്‍കി. പ്ലേ ഫോര്‍ ഹെല്‍ത്തിന് 25 വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു. കായിക രംഗത്തു നാലരവര്‍ഷം കൊണ്ട് സമാനതകളില്ലാത്ത മാറ്റങ്ങളും വികസനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
വടകരയില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നാരായണ നഗരത്ത് നടന്ന ചടങ്ങില്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബിജു പങ്കെടുത്തു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....