മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളുടെ വിശദവിവരങ്ങളും ഇതുസംബന്ധിച്ച രേഖകളും എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് കൈമാറി. കോഴിക്കോട്ടെ വീടിന് ഒരു കോടി 60 ലക്ഷം രൂപയും കണ്ണൂരിലെ വീടിന് 28 ലക്ഷവും മതിപ്പ് വിലയുള്ളതായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കെ.എം. ഷാജിയുടെ ആസ്തി ഇഡി പരിശോധിക്കുന്നത്.
കോഴിക്കോട് മാലൂര്‍ കുന്നിലെ കെ.എം. ഷാജിയുടെ വീട് ഭാര്യ കെ.എം. ആഷയുടെ പേരിലാണുള്ളത്. 3,200 ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂര്‍ത്തിയായ വീടിന് 5260 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണ്. വീട്ടിലെ ഫര്‍ണിച്ചറുകള്‍, മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്തിയിട്ടില്ലെന്നും ഇത് കണക്കാക്കാന്‍ പൊതുമരാമത്തിനെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2016ല്‍ പൂര്‍ത്തിയായ പ്ലാന്‍ നല്‍കിയെങ്കിലും അനധികൃത നിര്‍മാണം ക്രമവത്കരിക്കാന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ല. വീട്ടുനമ്പര്‍ നല്‍കിയിട്ടില്ല. അനധികൃത നിര്‍മാണത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നീ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വേണ്ടി ടൗണ്‍ പ്ലാനര്‍ എ.എം. ജയനാണ് റിപ്പോര്‍ട്ട് കൈമാറിയത്.
കണ്ണൂര്‍ ചാലാടുള്ള കെ.എം. ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് കൈമാറി. 2,325 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഷാജിയുടെ വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാലൂര്‍കുന്നിലെ വീട് നിര്‍മിച്ചത് അനുമതി പ്രകാരമല്ലെന്നതടക്കം ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഷാജിയുടെ മറ്റിടങ്ങളിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചും ഇഡി അന്വേഷണം ഊര്‍ജിത മാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നടക്കം ഇതുസംബ ന്ധിച്ച വിവരങ്ങള്‍ തേടിയിട്ടുണ്ട്. നവംബര്‍ പത്തിന് കെ.എം. ഷാജിയെ ഇഡി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് അഴീക്കോട് കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളും അഴീക്കോട് ഹൈസ്‌കൂള്‍ പിടിഎ ഭാരവാഹികളും ഇന്നലെ ഇഡിക്ക് മുമ്പില്‍ ഹാജരായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....