പെട്രോളിന്റെയും ഡീസലിന്റെയുംനികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്. കൊവിഡിന് ആവശ്യമായി വന്ന അധിക ചെലവിന് പണം കണ്ടെത്തുന്നതിനാണ് ഈ നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിക്കുക. അടുത്തിടെ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി പരിധി വര്‍ധിപ്പിച്ചിരുന്നു. ഇനിയും വര്‍ധിപ്പിച്ചാല്‍ ഒരു പക്ഷേ സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും യാത്രാ ചെലവുകള്‍ ഉയരാനും ഇത് ഇടയാക്കും.
മൂന്ന് മുതല്‍ ആറ് രൂപ വരെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കൊവിഡ് പാക്കെജ് വീണ്ടും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ അധികമായി വരുമാനം ആവശ്യമാണ്. ഇതിനാണ് എണ്ണ നികുതി വര്‍ധിപ്പിക്കുന്നത്. ഇതിലൂടെ ഒരു വര്‍ഷം 60,000 കോടി രൂപയാണ് വരുമാനം ലക്ഷ്യമിടുന്നത്.
ചില്ലറ വിപണിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചാല്‍ സാമ്പത്തിക രംഗത്ത് വിപരീത ഫലമാണുണ്ടാകുക. ഇതോടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാകും ചെയ്യുക. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി പരിധി 18 രൂപയായും ഡീസലിന്റെത് 12 രൂപയായും വര്‍ധിപ്പിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയിരുന്നു. പ്രത്യേക അനുബന്ധ എക്സൈസ് ഡ്യൂട്ടിയായിട്ടാണ് ഇത്രയും വര്‍ധന വരുത്തിയത്.
മെയ് മാസത്തില്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 12 രൂപയായും ഡീസലിന്റേത് 9 രൂപയായും സര്‍ക്കാര്‍ കൂട്ടി. പാര്‍ലമെന്റ് അനുമതി നല്കിയ പ്രകാരം കണക്കാക്കിയാല്‍ പെട്രോളിന് 6 രൂപയും ഡീസലിന് 3 രൂപയും എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ വര്‍ധിപ്പിക്കാനുണ്ട്. ഈ സാധ്യത ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുത്. നിലവില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന ഉത്പന്നങ്ങളാണ് ഡീസലും പെട്രോളും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....