വീക്ഷണം, തത്സമയം പത്രങ്ങളുടെ ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്ന ഭൂപതി ഏരൂറിന്റെ മരണത്തില്‍ ഹൃദയം നുറുങ്ങി വീക്ഷണം എം ഡിയായ പി.ടി. തോമസ് എംഎല്‍എക്ക് വിമര്‍ശനവുമായി സഹപ്രവര്‍ത്തകന്റെ കത്ത്. നിരവധി ആരോപണങ്ങളാണ് മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ കത്തിലുള്ളത്. ഭൂപതിയെ എന്തിന്റെ പേരില്‍ ആണ് വീക്ഷണം ഓഫീസില്‍ നിന്നും പിരിച്ചു വിട്ടത്? ആ മനുഷ്യന്റെ ജീവിതം എങ്ങനെയാണ് എന്ന് താങ്കള്‍ പിന്നീട് അനേഷിച്ചോ? ഭൂപതിക്ക് കൊടുക്കാനുള്ള ആനുകൂല്യം നല്‍കാതെ പിടിച്ചു വയ്ക്കുകയല്ലേ താങ്കള്‍ ചെയ്തത് ? തുടങ്ങി നിരവധി രൂക്ഷമായ വിമര്‍ശനങ്ങളാണ് മാര്‍ട്ടിന്‍ കത്തില്‍ ഉന്നയിക്കുന്നത്. പി ടി തോമസ് വീക്ഷണം പത്രത്തില്‍ ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് എന്ത് പ്രതിസന്ധി ഉണ്ടായാലും കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമായിരുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.84000 രൂപ വീക്ഷണത്തില്‍ നിന്നും ഭൂപതിക്ക് നല്‍കാനുണ്ടെന്നും മരണ കിടക്കയില്‍ കിടന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കാനുള്ള കുടിശിക ആവശ്യപ്പെട്ടിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു.
മാര്‍ട്ടിന്‍ മേനാച്ചേരിയുടെ കത്തിന്റെ പൂര്‍ണ്ണരൂപം..
പ്രിയ പി ടി തോമസ് എം എല്‍ എക്ക് ഒരു തുറന്ന കത്ത്
ആദ്യമേ ഞാന്‍ സൂചിപ്പിച്ചുകൊള്ളട്ടെ ഈ പോസ്റ്റിന്റെ പേരില്‍ വക്കീല്‍ നോട്ടീസും, നിയമ നടപടിയും, ഭീഷണിയും ഞാന്‍ പ്രതീക്ഷിക്കുന്നു.
താങ്കള്‍ക്ക് അറിയാവുന്നതുപോലെ വീക്ഷണം കൊച്ചി ഓഫീസില്‍ വര്‍ഷങ്ങളായി വീക്ഷണം ഫോട്ടോഗ്രാഫറായി ജോലിയെടുത്തിരുന്ന ജീവനക്കാരന്‍ ആയിരുന്നു ഭൂപതി ഏരൂര്‍. താങ്കള്‍ വീക്ഷണം പത്രത്തില്‍ ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് എന്ത് പ്രതിസന്ധി ഉണ്ടായാലും കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ താങ്കള്‍ വീക്ഷണം പത്രത്തിന്റെ ചുമതലയേറ്റപ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മുന്‍ ജീവനക്കാര്‍ക്കും നിലവിലുള്ള ജീവനക്കാര്‍ക്കും നിറഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്താക്കി താങ്കള്‍ കൊണ്ടുവന്ന ഒരുപറ്റം വിവരമില്ലാത്തവര്‍ വീക്ഷണം തിന്ന് മുടിച്ചു. അതിന് താങ്കളുടെ മൗന അനുവാദവും.
ഇന്ന് ഞങ്ങളുടെ എല്ലാമായ പ്രിയ ഭൂപതി വിടവാങ്ങി. ഈ മനുഷ്യനെ എന്തിന്റെ പേരില്‍ ആണ് വീക്ഷണം ഓഫീസില്‍ നിന്നും പിരിച്ചു വിട്ടത്? ആ മനുഷ്യന്റെ ജീവിതം എങ്ങനെയാണ് എന്ന് താങ്കള്‍ പിന്നീട് അനേഷിച്ചോ? ഭൂപതിക്ക് കൊടുക്കാനുള്ള ആനുകൂല്യം നല്‍കാതെ പിടിച്ചു വയ്ക്കുകയല്ലേ താങ്കള്‍ ചെയ്തത് ? ഇത്ര മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ചെയ്തിട്ട് ഒരു ഉളുപ്പുമില്ലാതെ എന്തിനാണ് താങ്കള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്.? താങ്കള്‍ എം ഡിയായ ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ അവസ്ഥ ഇന്നുവരെ അനേഷിച്ചിട്ടുണ്ടോ? ഈ ഭൂപതി എന്ന മനുഷ്യന് സ്വന്തമായി കിടപ്പാടം ഇല്ല, വീടില്ല. അയാള്‍ ഇതൊന്നും സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ തന്റെ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല, അറിയിച്ചിട്ടില്ല.
താങ്കള്‍ അദ്ദേഹത്തിന്റെ മൃതദ്ദേഹം കാണാന്‍ എത്തി. പെട്ടെന്ന് താങ്കള്‍ സ്ഥലം കാലിയാക്കി. താങ്കള്‍ ഈ മനുഷ്യന്റെ മുഖം ശ്രദ്ധിച്ചോ? ആരോടും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ അദ്ദേഹം മടങ്ങി. ഇതൊക്കെ ശ്രദ്ധിക്കാന്‍ താങ്കള്‍ക്ക് എവിടെ നേരം. കുപ്പി രാമകൃഷ്ണനെ പോലുള്ളവരെ സഹായിക്കാന്‍ ആണല്ലോ തിടുക്കം.
84000 രൂപ (എണ്‍പതി നാലായിരം രൂപ ) ഈ മനുഷ്യന് വീക്ഷണത്തില്‍ നിന്നും നല്‍കാന്‍ ഉണ്ട്. ഭൂപതി മരണ കിടക്കയില്‍ കിടന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കാനുള്ള കുടിശിക ആവശ്യപ്പെട്ടതായി അറിയുന്നു. വീക്ഷണം നേതാക്കള്‍ കേട്ട ഭാവം കാണിച്ചില്ല.
സിപിഐഎം കുടുംബത്തെ സഹായിക്കാന്‍ കാണിച്ച താങ്കളുടെ വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നുവെങ്കില്‍ വീക്ഷണം ജീവനക്കാരുടെ വീട്ടില്‍ പട്ടിണി ഉണ്ടാകില്ലായിരുന്നു, ഭൂപതിക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. താങ്കള്‍ പിരിച്ചുവിട്ട ജീവനക്കാരുടെ അവസ്ഥ താങ്കള്‍ക്ക് അറിയാമോ?കൊടുക്കാന്‍ ഉള്ളത് കൊടുത്ത് മുഴുവന്‍ ഇടപാടും തീര്‍ത്ത് വേണം ജീവനക്കാരനെ പിരിച്ചു വിടാന്‍. 6 മാസത്തെ ശമ്പള കുടിശിക നില്‍ക്കുന്നു. അതേസമയം താങ്കളുടെ ഗുണ്ടകള്‍ വീക്ഷണത്തില്‍ സുഖിച്ചു ജീവിക്കുന്നു. തനിക്ക് ഭൂപതിയെകുറിച്ച് എന്തറിയാം? സ്വന്തമായി വീക്ഷണം ഏജന്‍സി തുടങ്ങി പത്രം നല്ല രീതിയില്‍ സര്‍കുലേഷന്‍ നടത്തിയ ഒരു ഫോട്ടോഗ്രാഫര്‍ ആണ് ഭൂപതി. എന്നിട്ടും താനും ജോണ്‍ എന്ന ഭൂലോക എമ്പോക്കിയും കൂടി ഭൂപതിക്ക് നല്‍കാനുള്ള ആനുകൂല്യം പിടിച്ചു വച്ചു, അയാളുടെ തൊഴില്‍ നഷ്ടപ്പെടുത്തി. എന്നിട്ട് കള്ളക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നു. രണ്ടിനേം ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് അടിച്ചിറക്കേണ്ടതായിരുന്നു. ഭൂപതിയെ ഓര്‍ത്ത് മാത്രം ഞങ്ങള്‍ ക്ഷമിച്ചതാണ്.
ജെയ്‌സണ്‍ ജോസഫെന്ന താങ്കളുടെ ബിനാമിയെ വിളിച്ചു ഭൂപതി കെഞ്ചിയിട്ടുണ്ട്, അയാളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍. പക്ഷേ നിങ്ങള്‍ രണ്ടും കൂടി അത് മുടക്കി. നിങ്ങള്‍ അറിയണം, ആ ദിവസങ്ങളില്‍ ഭൂപതി അരി വാങ്ങാന്‍ കാശില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ജീവന്‍ നിലനിര്‍ത്താന്നുള്ള പോരാട്ടത്തിലായിരുന്നു. ഒടുവില്‍, ആശുപത്രി കിടക്കയില്‍ മരണവുമായി മല്ലിടുമ്പോഴും നിങ്ങള്‍ക്ക് ആ പണം കൊടുക്കാന്‍ തോന്നിയില്ലല്ലോ ? എന്ത് ഹീന ജന്‍മങ്ങളാണ് നിങ്ങളൊക്കെ?
താങ്കള്‍ വീക്ഷണം എം ഡി യായി ചാര്‍ജ് എടുത്തിട്ട് എത്ര കോപ്പി സര്‍കുലേഷന്‍, റവന്യൂ, വീക്ഷണത്തിന് താങ്കളുടെ സംഭാവന? പക്ഷേ ഭൂപതിയുടെ വിയര്‍പ്പും അധ്വാനവും ഒരു പാടുണ്ട്.
പി.ടി, ഈ മനുഷ്യത്യഹീനമായ നടപടിക്ക് താങ്കളുടെ മോന്തായം അടിച്ചു നിരപ്പാക്കാന്‍ ആളുകള്‍ ഈ നാട്ടില്‍ ഇല്ലാത്തല്ല. തന്നെപ്പോലെ കപട സദാചാര, ആദര്‍ശം പുലര്‍ത്തുന്നവരെ തല്ലിയാല്‍ തല്ലിയവന്റെ കൈ എത്ര ഡെറ്റോള്‍ ഇട്ടാലും ആ വൈറസ് പോകില്ല.
ഞങ്ങളുടെ ഭൂപതിക്ക് തന്റെ ആദരാഞ്ജലികള്‍ വേണ്ട മിസ്റ്റര്‍ പി.ടി.
പി ടി. തനിക്ക് ആദരാഞ്ജലികള്‍ ഇടുക്കിക്കാര്‍ നേരത്തെ നേര്‍ന്നിട്ടുണ്ട്. മാത്രമല്ല ശവമഞ്ച ഘോഷയാത്രയും
പ്രിയ ഭൂപതിക്ക് കണ്ണിരോടെ വിട????
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....