ഷോപ്പിംഗ് കോംപ്ലക്‌സ് നടപ്പാതയിലെ കുഴിയില്‍ വീണ് വ്യാപാരി മരിച്ച സംഭവത്തില്‍ നടപടികളുമായി നഗരസഭ. സെഞ്ച്വറി കെട്ടിടത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് നല്‍കി. നോട്ടീസ് അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വടകര സ്വദേശിക്ക് തപാല്‍ മാര്‍ഗമാണ് നോട്ടീസയച്ചത്. കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്റിന് പരിസരത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കയറ്റിറക്കിനുളള സൗകര്യത്തിനായി കെട്ടിടമുടമ ഒന്നാം നിലയിലെ നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ ഹൈദ്രോസ് ഹാജി വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം പറ്റാതിരിക്കാനായി ഇരുമ്പ് ഷീറ്റും പ്ലൈവുഡും കൊണ്ട് കുഴിക്ക് അടപ്പുണ്ടാക്കിയിരുന്നെങ്കിലും ആരോ ഇത് തുറന്നു വച്ചതാണ് ദുരന്തത്തിന് കാരണമായത്.
ഹൈദ്രോസ് ഹാജിയുടെ മരണത്തിന് പിന്നാലെ സംഭവം ഒതുക്കിതീര്‍ക്കാനുളള നീക്കങ്ങളും നടന്നിരുന്നു. ഈ നിര്‍മാണത്തിനായി കോര്‍പറേഷന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിര്‍മാണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പിന്നീട് അറിയിച്ചു. കൈവരി പൊളിച്ചുനീക്കിയാണ് ഉടമ നിര്‍മാണം നടത്തിയതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗവും അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....