പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതും ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബാസഭ അവസാനിപ്പിച്ചു.
ഇനി കുട്ടികളുടെ മാമോദിസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ത്തന്നെ നടത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയാല്‍ കുട്ടിയെ യാക്കോബായ പള്ളിയില്‍ മൂറോന്‍ അഭിഷേകം നടത്തിയതിനുശേഷം കുര്‍ബാന നല്‍കി രജിസ്റ്ററില്‍ ചേര്‍ക്കണം. കുട്ടിയുടെ 'തലതൊടുന്ന'യാള്‍ നിര്‍ബന്ധമായും യാക്കോബായ സഭാംഗമായിരിക്കണം.
അതുപോലെ പരസ്പരമുള്ള വിവാഹങ്ങള്‍ സഭ അനുവദിക്കുകയില്ല.
വിവാഹചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് പള്ളികളില്‍നിന്നുള്ള 'ദേശകുറി' സ്വീകരിക്കുകയോ യാക്കോബായ പള്ളികളില്‍നിന്ന് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് അത് നല്‍കുകയോ ചെയ്യില്ല. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍നിന്നുള്ളവര്‍ ഇങ്ങോട്ട് വിവാഹത്തിനു വന്നാല്‍ അതിനുമുമ്പായി യാക്കോബായ പള്ളിയില്‍ വധുവിന് അല്ലെങ്കില്‍ വരന് മൂറോന്‍ അഭിഷേകം നടത്തി കുമ്പസാരിപ്പിച്ച് കുര്‍ബാന സ്വീകരിച്ച് യാക്കോബായ സഭയിലേക്ക് ചേര്‍ക്കണം.
ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി.
യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഓര്‍ത്തഡോക്സ് വൈദികരെ ഇനിമുതല്‍ പങ്കെടുപ്പിക്കില്ല. ഇപ്പോള്‍ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും അംശവസ്ത്രങ്ങളും കറുത്തവേഷങ്ങളും ധരിച്ച് പരസ്പരം പങ്കെടുക്കാറുണ്ട്. ഇത്തരം കര്‍ശനം വിലക്കുകള്‍ കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്നതും വിലയിരുത്തപ്പെടേണ്ടതാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....