News Beyond Headlines

28 Sunday
December

പതിനെട്ടാം പടി ചവിട്ടാൻ വൃതശുദ്ധിമാത്രം പോര

ഈ വർഷം ശബരിമലഅയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങി മടങ്ങാൻ ഭക്തിക്കൊപ്പം ശാസ്ത്ര നിഷ്ടകളും പാലിക്കണം. കെട്ടുമുറുക്കി ഗുരുസ്വാമയിുടെ അനുഗ്രഹം വാങ്ങിയാൽ കാര്യങ്ങൾ നീങ്ങില്ല കാരണം കൊവിഡ് തന്നെയാണ്.

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് 2020 നവംബർ 16ന് തുടക്കമാകും. നവംബർ 15ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. നവംബർ 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല പൂജ മഹോത്സവം. തിർത്ഥാടന കാലത്ത് ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവേശനം വെർച്ച്വൽ ക്യൂ മുഖേനയാണ്. വെർച്ചൽ ക്യൂ ബുക്കിംഗ് നവംബർ ആദ്യവാരം മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ 1000 പേർക്ക് ആയിരിക്കും ദർശനം. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും ദർശനം ഉണ്ടായിരിക്കും. മണ്ഡലപൂജയ്ക്ക്, മകരവിളക്കിന് 5,000 പേർക്ക് അനുമതിയുണ്ടാകും. 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. നിലക്കലിലും പമ്പയിലും കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരിക്കും. പമ്പ സ്‌നാനത്തിന് അനുമതി ഇല്ല. പ്രത്യേക ഷവറുകൾ ക്രമീകരിക്കും. തന്ത്രിയെയും മേൽ ശാന്തിയെയും സന്ദർശിക്കാൻ ഭക്തർക്ക് അനുമതിയില്ല. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാം.
ആഴ്ചയിലെ ആദ്യ അഞ്ചു ദിവസങ്ങളിൽ ദിവസവും 1000 വിതം അയ്യപ്പ ഭക്തർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 ഭക്തർക്കും പ്രവേശനം അനുവദിക്കും മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 വീതം ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ലഭിക്കും. കോവിഡ് - 19 സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനത്തിന് സൗകര്യം.

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ കൊണ്ടുവരണം. 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-19 പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഭക്തർ കയ്യിൽ കരുതേണ്ടത്. കോവിഡ് - 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വർച്വൽ ക്യു ബുക്ക് ചെയ്യാതയും വരുന്ന ഭക്തരെ ഒരു കാരണവശാലും ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.

നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നുവരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾ പമ്പ വരെ കടത്തിവിടും. നിലക്കലിലെത്തി പാർക്ക് ചെയ്യണം.സ്വാമി അയ്യപ്പൻ റോഡിലൂടെ മരക്കൂട്ടത്തെത്തി, ചന്ദ്രാനന്ദൻ റോഡ് വഴിയാണ് ഭക്തർ സന്നിധാനത്ത് എത്തേണ്ടത്. പതിനെട്ടാം പടി മുകളിൽ ഫ്‌ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് വലതുവശത്തു കൂടി ശ്രീകോവിലിന് മുന്നിൽ എത്തണം.

നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടർ സൗകര്യം ഉണ്ടായിരിക്കും. മറ്റൊരു കൗണ്ടറിലൂടെ ആടിയ ശിഷ്ടം നെയ്യ് വിതരണം ചെയ്യും. തന്ത്രിയെയും മേൽശാന്തിയെയും കാണാൻ ഭക്തരെ അനുവദിക്കില്ല. സ്ഥിതി വിലയിരുത്തിയ ശേഷം കൂടുതൽ തീർഥാടകർക്ക് പ്രവേശനം നൽകുന്നത് പരിഗണിക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....