വി ഡി സതീശന്‍ എം എല്‍ എയ്ക്കിതിരെ ഇഡി യുടെ അന്വേഷണം എത്തുമോ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അടുത്ത നീക്കം സതീശന്‍ ഉള്‍പ്പെടയുള്ള പ്രതിപക്ഷ നേതാക്കളാണന്ന് സൂചന.
പറവൂരിലെ പുനര്‍ജനി പദ്ധതിക്കായി ചട്ടംലംഘിച്ച് വിദേശ പണം സ്വീകരിച്ചെന്ന പരാതി എംഎല്‍എയ്ക്കെതിരെ വിജിലന്‍സിന് മുന്നിലുണ്ട്. ഇതില്‍ പ്രാഥമികഅന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുമുണ്ട്.
ഇതില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കേന്ദ്ര ഏജന്‍സിക്കും സമാന്തരമായി പരിശോധനകള്‍ ആകാം എന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. വിജിലന്‍സിനു പുറമെ സിബിഐ, എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്, വിദേശമന്ത്രാലയം എന്നിവയ്ക്ക് പരാതി അയച്ചിട്ടുണ്ടന്ന് വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു. ഒരു കോടിയിലധികം തുകയുടെ അഴിമതി കണ്ടെത്തിയാല്‍ വിജിലന്‍സ് തന്നെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും.
വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയതെന്നാണ് അറിയുന്നത്.
ഇക്കാര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് ഉടന്‍ നീങ്ങുമെന്നാണ് സൂചന.
2018 ഒക്ടോബറില്‍ ലണ്ടനിലെ ബര്‍മിങ്ഹാമില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവ് വിജിലന്‍സ് ശേഖരിച്ചു. ഓരോരുത്തരും 500 പൗണ്ട് (48,300 രൂപ) വീതം നല്‍കാനായിരുന്നു അഭ്യര്‍ഥന. ഇതിന് വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നോ, പണം എത്തിയ മാര്‍ഗം തുടങ്ങിയവ കണ്ടെത്താനാണ് അന്വേഷണം. പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് പുനര്‍ജനി. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് പണം ആവശ്യപ്പെട്ടതെന്ന് കണ്ടെത്തി. മുന്‍ എംഎല്‍എ പി രാജു, കാതുകൂടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....