നിയമസഭാ തിരഞ്ഞെടുപ്പും , തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അടുത്തടുത്ത് നടക്കുന്നതിനാല്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മത്‌സരിക്കാന്‍ മടി.
കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് സീറ്റുകളിലാണ് നേതാക്കള്‍ മത്‌സരിക്കാതെ പിന്നോട്ട് നില്‍ക്കുന്നത്. തൊട്ടുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സീറ്റില്‍ മത്‌സരിക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നില്‍.
തിരുവനന്തപുരം, കൊച്ചി അടക്കമുള്ള കോര്‍പ്പറേഷനുകളില്‍ സീറ്റിനായി മുന്‍പ് ഇടിയായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാവരും പിന്നോട്ട് നില്‍ക്കുകയാണ്. കൊല്ലം ജില്ലയില്‍ ഡിസിസി പ്രസിഡന്റിനോട് തന്നെയാണ് ചില നേതാക്കള്‍ മത്‌സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയത്ത് മാണി ഗ്രൂപ്പ് മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും മത്‌സരിക്കാന്‍ സീറ്റ് ധാരാളമുണ്ട്. ഡി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളോട് മത്‌സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും പിന്നോട്ട് നില്‍ക്കുകയാണ്.
തോറ്റാന്‍ ഭാവി തീര്‍ന്നു, ജയിച്ചാല്‍ പിന്നെ നിയമസഭയില്‍ പരിഗണിക്കില്ല എന്നതാണ് നവര്‍ പറയുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്‌സരിച്ച് മൂന്നാം സ്ഥാനത്ത് പോയ സംസ്ഥാനത്തെ ഒരു ഐ എന്‍ ടി യു സി നേതാവിന് നത്തവണ കെ പി സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള അയോഗ്യതയായി പറഞ്ഞത് ആ തോല്‍വി ആയിരുന്നു. അതുകൊണ്ട് പാര്‍ട്ടിയിലോ ഭരണം ലഭിച്ചാല്‍ അതിലോ ഒരു സ്ഥാനം ഉറപ്പാണങ്കില്‍ മാത്രമേ മത്‌സരിക്കൂ എന്നുള്ളതാണ് നേതാക്കളുടെ നിലപാട്.
നാലുപേര്‍ അറിയാത്തെ ആളെ നിലവിലെ സാഹചര്യത്തില്‍ നിര്‍ത്തി ജനങ്ങളെ പരിചയപ്പെടുത്തി മുന്നോട്ടു നീങ്ങാനും പ്രയാസമാണ്. അതിനാല്‍ എങ്ങനെയും രണ്ടാം നിര നേതാക്കളെ രംഗത്ത് ഇറക്കിക്കാനാണ് നീക്കം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....