സാമ്പത്തിക സംവരണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെഎസ്യു തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ്, വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണെന്നും പുനഃപരിശോധിക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും യൂണിറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമരവുമായി ലീഗ് പോലുള്ള സംഘടനകള്‍ രംഗത്ത് വന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുവെന്നും കെഎസ്യു കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.
യൂണിറ്റ് കമ്മിറ്റിയുടെ പ്രസ്ഥാവനയുടെ പൂര്‍ണരൂപം
സംവരണ വിഷയത്തില്‍ ഇന്നലെ വരെ എഴുതിയതും സംസാരിച്ചതും തന്നെയാണ് ഇന്നും പറയുവാനും എഴുതാനുമുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പൂര്‍ണമായും തെറ്റാണെന്ന് രേഖപ്പെടുത്താതെ കാലം കടന്ന് പോവില്ല. നിലപാടിന്റെ കറ എത്ര കഴുകിയാലും കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് മായുകയുമില്ല.ബിജെപിയുടെയും സിപിഎമ്മിന്റെയും ദളിത്- പിന്നോക്ക വഞ്ചനക്ക് കുടപിടിച്ച് കൊടുക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.സവര്‍ണ സംവരണത്തിന് അനുകൂലമായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട് പ്രസ്താവിച്ച മുല്ലപ്പള്ളി രാമചന്ദ്രനും സവര്‍ണ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലെ സവര്‍ണ സര്‍ക്കാര്‍ നിയമിച്ച ശശിധരന്‍ ''നായര്‍'' കമ്മീഷനോട് സഹകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ലോ കോളേജിലെ കെഎസ്യുവിന് ടി വിഷയത്തിലുള്ള അമര്‍ഷവും രേഖപ്പെടുത്തുന്നു.പണ്ടുമുതലേ സാമ്പത്തിക സംവരണത്തിന് അനുകൂലമായ നിലപാടാണ് സിപിഐഎമ്മിന്. 57ല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. മനുസ്മൃതിയിലേക്ക് രാജ്യത്തെ നയിക്കുന്ന സവര്‍ണ വര്‍ഗീയ സംഘടനയായ ആര്‍എസ്എസിനും മറ്റൊരു നിലപാട് ഉണ്ടാവാന്‍ സാധ്യതയില്ല, പക്ഷെ ഭരണഘടനാ നിര്‍മാണ സഭയില്‍ ജാതി സംവരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ എങ്ങനെയാണ് ആ നിലപാടില്‍ നിന്നും മലക്കം മറിയാനാവുക?സാമൂഹ്യ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വെക്കാനുള്ള ഉദ്യമങ്ങളില്‍ പങ്കാളിയാവാനുള്ള ധൈര്യം നമ്മുടെ പാര്‍ട്ടിക്ക് എവിടുന്നാണ് ലഭിക്കുന്നത്?
ജാതി സംവരണത്തിന് അനുകൂലമായ നിലപാട് ഭരണഘടനക്കും മുന്നേ പരസ്യമായി തന്നെ തുറന്ന് പറഞ്ഞിരുന്ന സി കേശവനെയും ആര്‍ ശങ്കറിനെയും പോലുള്ള നേതാക്കളുടെ പൈതൃകം കോണ്‍ഗ്രസ് നശിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകമാണ്.പ്രതിഷേധിക്കേണ്ടത് ഉള്ളില്‍ നിന്ന് കൂടിയാണ്, എന്റെ പാര്‍ട്ടി സവര്‍ണ സംവരണത്തെ അനുകൂലിക്കുമ്പോള്‍ ഇന്നലെകളില്‍ പറഞ്ഞതൊക്കെയും മറന്ന് നിശബ്ദത പാലിക്കാന്‍ കഴിയില്ല, കാരണം അതിന് ഞങ്ങള്‍ എസ്എഫ്‌ഐക്കാരൊന്നുമല്ല.ലോ കോളേജിലെ കെഎസ്യു യുണിറ്റ് കമ്മിറ്റിയുടെ സംവരണത്തിലുള്ള നിലപാട് സ്വാതന്ത്ര്യവും പുരോഗമനപരവുമാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. പാര്‍ട്ടി വേദികളില്‍ സംസാരിച്ചും ചര്‍ച്ച ചെയ്തും തന്നെയാണ് ഞങ്ങള്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയത്. അതിനാല്‍ തന്നെ ഒരു തരത്തിലുമുള്ള ബാഹ്യസമ്മര്‍ദ്ദങ്ങളാക്കും ലോ കോളേജിലെ കെഎസ്യു വഴങ്ങിക്കൊടുക്കില്ല. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകളും സവര്‍ണ സംവരണത്തിനെതിരെ രംഗത്ത് വരുന്നത് ഞങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ എതിര്‍പ്പ് അറിയിക്കുമെന്നും സംവരണ തത്വത്തെ അട്ടിമറിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ സമരങ്ങള്‍ ഉണ്ടാവുമെന്നും അതുവഴി ഇതിനെതിരായി ഒരു പൊതുജനവികാരം ഉണരുമെന്ന് തന്നെയാണ് ലോ കോളേജിലെ കെഎസ്യു പ്രതീക്ഷിക്കുന്നത്.സാമ്പത്തിക സംവരണം തെറ്റ് തന്നെയാണ്, അതിനെ കോണ്‍ഗ്രസ് അനുകൂലിച്ചാല്‍ ഇവിടെ കോണ്‍ഗ്രസ് തെറ്റാവുമെന്നല്ലാതെ സാമ്പത്തിക സംവരണം ഒരിക്കലും ശരിയാവാന്‍ പോവുന്നില്ല, പ്രതിഷേധിക്കുക, പ്രതികരിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....