മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതില്‍ എം.ബി. രാജേഷ്
കേരള സര്‍ക്കാരിന്റെ ഭരണം മികച്ചതായതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉന്നമിട്ട് വളയുന്നതെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്. പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ രാജ്യത്തെ ഏറ്റവും ഭരണമികവുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രാജേഷിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കവെയാണ് അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ വളഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
'ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്തു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ? അങ്ങിനെയിപ്പോള്‍ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ', എംബി രാജേഷ് പറഞ്ഞു.
പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സിലാണ് രാജ്യത്തെ ഏറ്റവും ഭരണമികവുള്ള സംസ്ഥാനമെന്ന നേട്ടം കേരളത്തിന് ലഭിച്ചത്. സുസ്ഥിര വികസനത്തിന്റേയും ഭരണമികവാര്‍ന്ന പ്രകടനത്തിന്റേയും അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയതെന്ന് പിഎസി അദ്ധ്യക്ഷനും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനുമായ കെ കസ്തൂരി രംഗന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്. തുല്യത, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളാണ് പിഎസിയുടെ ഏറ്റവും പ്രധാന അളവുകോലുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും ആന്ധ്രാപ്രദേശും കര്‍ണാടകയും കേരളത്തോടൊപ്പം ആദ്യ നാലിലുണ്ട്. 1.388 പിഎഐ ഇന്‍ഡക്‌സ് പോയിന്റുള്ള കേരളം തമിഴ്‌നാടിനേക്കാള്‍ (0.912) ഏറെ മുന്നിലാണ്. ആന്ധ്രപ്രദേശ് (0.531), കര്‍ണാടക (0.468).
ഉത്തര്‍പ്രദേശും ഒഡീഷയും ബിഹാറും പട്ടികയില്‍ ഏറെ പിന്നിലാണ്. മണിപ്പൂരും ഡല്‍ഹിയും ഉത്തരാഖണ്ഡുമാണ് ഭരണത്തില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആറ് സംസ്ഥാനങ്ങള്‍ക്കും നെഗറ്റീവ് പോയിന്റാണ് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....